തുവ്വൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 31.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തുവ്വൂർ ഗ്രാമപഞ്ചായത്ത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - എടപ്പറ്റ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കാളികാവ് ഗ്രാമപഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- അരിക്കുഴി
- പാലക്കൽവെട്ട
- ആമപൊയിൽ
- നരിയക്കംപൊയിൽ
- നീലാഞ്ചേരി
- ഊത്താലക്കുന്ന്
- കിളികുന്ന്
- കക്കറ
- തരിപ്രമുണ്ട
- മാമ്പുഴ
- അക്കരപ്പുറം
- മാതോത്ത്
- തെക്കുംപുറം
- മരുതത്ത്
- തുവ്വൂർ
- പായിപുല്ല്
- അക്കരകുളം
[തിരുത്തുക] ഗതാഗതം
ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന എസ്.എച്ച് 396 സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു.
[തിരുത്തുക] ആരാധനാലയങ്ങൾ
കാട്ടമ്പലം ശിവക്ഷേത്രം, തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം,ചെമ്മന്തട്ട വിഷ്ണുക്ഷേത്രം, തുവ്വൂർ വലിയ ജുമാഅത്ത് പള്ളി, നീലാഞ്ചേരി ജുമാഅത്ത് പള്ളി, വെള്ളോട്ടുപാറ ആർ.സി.ച എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | വണ്ടൂർ |
| വിസ്തീര്ണ്ണം | 31.38 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,786 |
| പുരുഷന്മാർ | 12,975 |
| സ്ത്രീകൾ | 13,811 |
| ജനസാന്ദ്രത | 882 |
| സ്ത്രീ : പുരുഷ അനുപാതം | 1064 |
| സാക്ഷരത | 80.24% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/tuvvurpanchayat
- Census data 2001