പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ച.കി.മീ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1956 ഒക്ടോബർ 11-ന് രൂപീകൃതമായി. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേരളത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള ഒരു പഞ്ചായത്ത് ആണിത്. ഇവിടെ അധിവസിക്കുന്നവരിൽ പകുതിയിലധികവും മുസ്ലിംകളാണ്. വള്ളുവമ്പ്രം മലപ്പുറം റോഡിൽ അറവങ്കരയിലാണ് പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി മുതലായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - മഞ്ചേരി നഗരസഭ, ആനക്കയം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – മൊറയൂർ ഗ്രാമപഞ്ചായത്ത്
- തെക്ക് - മലപ്പുറം നഗരസഭ
- വടക്ക് – പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- വള്ളുവമ്പ്രം
- ഹാഫ് വള്ളുവമ്പ്രം
- പുല്ലാനൂർ
- മൂച്ചിക്കൽ
- പുല്ലാര
- മുതിരിപ്പറമ്പ്
- പള്ളിമുക്ക്
- മുണ്ടിത്തൊടിക
- മാണിക്കംപാറ
- പൂക്കോട്ടൂർ
- പള്ളിപ്പടി
- അറവങ്കര
- ന്യൂബസാർ
- ചീനിക്കൽ
- അത്താണിക്കൽ
- വെള്ളൂർ
- വെള്ളൂർ നോർത്ത്
- മുസ്ലിയാർപീടിക
- ആലുങ്ങപ്പറ്റ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മലപ്പുറം |
| വിസ്തീര്ണ്ണം | 20.63 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 31,754 |
| പുരുഷന്മാർ | 16,328 |
| സ്ത്രീകൾ | 15,516 |
| ജനസാന്ദ്രത | 1224 |
| സ്ത്രീ : പുരുഷ അനുപാതം | 1004 |
| സാക്ഷരത | 89.94% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/pookkotturpanchayat
- Census data 2001