തിരൂർ നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തിരൂർ നിയമസഭാമണ്ഡലം[1]. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മം കൊണ്ടു പ്രസിദ്ധമാണ് തിരൂർ. ജില്ലയിലെ പ്രധാനപ്പെട്ട റയിൽവ്വേ സ്റ്റേഷൻ തിരുരിൽ നിന്നു ഉത്തരേന്ത്യയിലേക്കും പാക്കിസഥാനിലേക്കും കയറ്റുമതി ചെയ്യുന്ന വെറ്റില പ്രസിദ്ധമാണ്. മലബാർ കലാപത്തിന്റെ ഒർമ നിലനിർത്തി വാഗൺ ട്രാജഡി സ്മാരകവും തിരൂരിൽ നിലനിൽക്കുന്നു.