ഏറനാട് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറനാട് താലൂക്ക്
—  താലൂക്ക്  —
ഏറനാട് താലൂക്ക് is located in Kerala
ഏറനാട് താലൂക്ക്
ഏറനാട് താലൂക്ക്
ഇന്ത്യയിലെ കേരളത്തിൽ സ്ഥാനം
നിർദേശാങ്കം: 11°07′09″N 76°07′11″E / 11.119198°N 76.119631°E / 11.119198; 76.119631Coordinates: 11°07′09″N 76°07′11″E / 11.119198°N 76.119631°E / 11.119198; 76.119631
Country  India
State Kerala
District Malappuram
Headquarters Manjeri
സമയ മേഖല IST (UTC+5:30)

മലപ്പുറം ജില്ലയിലെ (കേരളം, ഇന്ത്യ) ഏറ്റവും വലിയ താലൂക്കാണ് ഏറനാട് താലൂക്ക്. മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റികളും അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലൂടെ 19 ഗ്രാമപഞ്ചായത്തുകളും ഏറനാട് താലൂക്കിലുൾപ്പെടുന്നു. മഞ്ചേരിയാണ് താലൂക്കാസ്ഥാനം. 33 വില്ലേജുകൾ ഉണ്ട്. വിസ്തീർണ്ണം 697.28 ച.കി.മീ. 2001 ൽ കാനേഷുമാരി പ്രകാരം 6,26,266 ആണ് ജനസംഖ്യ.ചാലിയാറ് കടലുണ്ടിപ്പുഴ എന്നിവ ഏറനാട്ടിലൂടെ ഒഴുകുന്നു.[1]

ചരിത്രം[തിരുത്തുക]

കേരളത്തിൽ ഏറ്റവും പ്രാചീന കാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശമാണ് ഏറനാട്.13ാം നൂറ്റാണ്ടുവരെ വള്ളുവനാട്ടിലെ അധികാരികളായിരുന്ന വള്ളുവക്കോനാതിരികളുടെ കീഴിലായിരുന്നു.പിന്നീട് സാമൂതിരി വള്ളുവക്കോനാതിരിയിൽ നിന്നും അധികാരം പിടിച്ചെടുത്തു.പിന്നീട് ഹൈദരലി മലബാറിന്റെ ആധിപത്യം പിടിച്ചെടുക്കുന്നത്[2] വരെ സാമൂതിരിക്കായിരുന്നു ഇവിടുത്തെ ഭരണം[3]. 1792 ൽ ബ്രിട്ടീഷുകാർ ഹൈദരലിയുടെ മകനായ ടിപ്പുവിനെ തോൽപ്പിച്ച് മലബാറിൽ അധികാരമുറപ്പിച്ചപ്പോൾ സാമൂതിരിയെ തിരിച്ചു വിളിക്കുകയും കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്ന നാട്ടുരാജാവായി അവരോധിക്കുകയും ചെയ്തു.[4]പിന്നീട് ഭീമമായ നികുതി കുടിശ്ശിക വരുത്തിയതോടെ ഇവരെ അധികാര ഭ്രഷ്ടരാക്കുകയും മാലിഖാന നൽകി കമ്പനിയുടെ പ്രജകളാക്കി മാറ്റുകയും ചെയ്തു.[5] 1836 മുതൽ ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും നടന്ന മുഴുവൻ മാപ്പിള സമരങ്ങളുടെയും കേന്ദ്രം ഏറനാടായിരുന്നു.1920ൽ മഞ്ചേരിയിൽ വെച്ച് ആനിബസന്റിന്റെ അധ്യക്ഷതയിൽ ചേർന്ന മൽബാർ ജില്ലാ രഷ്ടീയ സമ്മേളനത്തിലാണ് ഖിലാഫത്ത് സമരങ്ങൾക്ക് തുടക്കം കുറിച്ചത്.[6]

വില്ലേജുകൾ[തിരുത്തുക]

1996ൽ വിഭജിക്കപ്പെടുന്നതുവരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്നു ഏറനാട്.നിലവിൽ 33 വില്ലേജുകളുണ്ട്.

  1. വാഴയൂർ
  2. ചെറുകാവ്
  3. പുളിക്കൽ
  4. കൊണ്ടോട്ടി
  5. നെടിയിരുപ്പ്
  6. മഞ്ചേരി
  7. നറുകര
  8. പയ്യനാട്
  9. പാണ്ടിക്കാട്
  10. വെട്ടിക്കാട്ടിരി
  11. ചെമ്പ്രശ്ശേരി
  12. പുല്പറ്റ
  13. എളങ്കൂർ
  14. തൃക്കലങ്ങോട്
  15. കാരക്കുന്ന്
  16. എടവണ്ണ
  17. പേരക്കമണ്ണ
  18. വാഴക്കട്
  19. ചീക്കോട്
  20. മുതവല്ലൂർ
  21. കുഴിമണ്ണ
  22. അരീക്കോട്
  23. കീഴുപറമ്പ്
  24. കാവനൂർ
  25. ഉറങ്ങാട്ടിരി
  26. വെറ്റിലപ്പാറ
  27. മലപ്പുറം
  28. പൂക്കോട്ടൂർ
  29. മൊറയൂർ
  30. പനക്കാട്
  31. ആനക്കയം
  32. പന്തല്ലൂർ
  33. മേൽമുറി

അവലംബം[തിരുത്തുക]

  1. മാധ്യമം ദിനപ്പത്രം ഏറനാട് സപ്ലിപമെന്റ്. 1994 ഒക്ടോബർ 14
  2. ഡോ: സി.കെ.കരീം ,ഹൈദരലിയുടെയും ടിപ്പുവിന്റെയും കേരളം
  3. വിശ്വ വിജ്ഞാന കോശം വാള്യം 3
  4. പഴശ്ശി സമരങ്ങൾ ,ഡോ: കെ.കെ.എൻ.കുറുപ്പ് .
  5. അഖില വിജ്ഞാന കോശം സി.ഡി.റോം, മനോരമ ഇയർബൂക് 1997.
  6. കേരളമുസ്ലിംകൾ പോരാട്ടത്തിന്റെ ചരിത്രം.പ്രൊ.കെ.എം.ബഹാവിദ്ദീൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Malappuram എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഏറനാട്_താലൂക്ക്&oldid=2090569" എന്ന താളിൽനിന്നു ശേഖരിച്ചത്