കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണമംഗലം പഞ്ചായത്ത് അതിരുകൾ വ്യക്തമാക്കുന്ന ഭൂപടം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്താണ് ‌കണ്ണമംഗലം. 2000 ഒക്ടോബർ 2 നാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.[1]

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

കണ്ണമംഗലം പഞ്ചായത്ത്

28.24 ച.കി.മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക്: നെടിയിരുപ്പ്, പള്ളിക്കൽ പഞ്ചായത്തുകൾ. കിഴക്ക്: ഊരകം, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് : വേങ്ങര, ഊരകം പഞ്ചായത്തുകൾ. പടിഞ്ഞാറ് : എ.ആർ.നഗർ, തേഞ്ഞിപ്പലം പഞ്ചായത്തുകൾ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂച്ചോലമാട്,ചേറൂർ,അച്ചനമ്പലം,മേമാട്ടുപാറ,പടപ്പറമ്പ്,എടക്കാപ്പറമ്പ്,എരണിപ്പടി,മുട്ടുമ്പുറം എന്നീ ഗ്രാമങ്ങൾ അടങ്ങുന്ന 19 വാർഡുകളാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലുള്ളത്.[2] മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം,വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്.[3] കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തിൻറെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു അങ്ങാടിയാണ് അച്ചനമ്പലം, കണ്ണമംഗലംപഞ്ചായത്തിൻറെ ആസ്ഥാനം, പഞ്ചായത്താപീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്

[തിരുത്തുക] വാർഡുകൾ

  1. ചെങ്ങാനി
  2. ചെറേക്കാട്
  3. മേമാട്ടുപാറ
  4. മുതുവിൽകുണ്ട്
  5. കിളിനക്കോട്
  6. കാപ്പിൽ
  7. വി.കെ.മാട്
  8. ചേറൂർ
  9. കോവിലപ്പാറ
  10. ചണ്ണയിൽ
  11. കോട്ടമാട്
  12. പൂച്ചോലമാട്
  13. അച്ചനമ്പലം
  14. തോന്നിപ്പുറായ
  15. പടപ്പറമ്പ്
  16. എടക്കാപറമ്പ്
  17. അംബ്ദേക്കർ ഗ്രാമം
  18. ഇ.കെ.പടി
  19. വാളക്കുട
  20. തോട്ടശ്ശേരിയറ

[തിരുത്തുക] ചെരുപ്പടി മല

കണ്ണമംഗലം പഞ്ചായത്തിലെ ഒരു പ്രദേശമാണു് ചെരുപ്പടി മല. കരിങ്കൽ കോറികളായി ഉപയോഗിക്കുന്ന ഈ പ്രദേശം വലിയ വലിയ കുന്നുകളും കുഴികളുമയി മാറിയിരിക്കുന്നു. പ്രകൃതി മനോഹരമായ ഒരു സ്ഥലം. ജില്ലയുടെ പകുതി ഭാഗവും ഇവിടെ നിന്നും കാണാം. കരിപ്പൂർ വിമാനത്താവളത്തിന്റെ മനോഹര കാഴ്ച ഇവിടെ നിന്നും കാണാം. വലിയ കരിങ്കൽ കുഴികളിൽ വെള്ളം നിറയുമ്പോൾ കുളിക്കാൻ വരുന്നവരും ധാരാളം. ഇവിടത്തെ ജലം കട്ടി കൂടിയതും നല്ല തണുപ്പുള്ളതുമാണു്. ഏറെ അപകടം നിറഞ്ഞ ഭാഗമാണു്.

[തിരുത്തുക] കാപ്പിൽ

കണ്ണമംഗലം പഞ്ചായത്തിൽ ചേറൂർ ഗ്രാമത്തിന്റെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണു കാപ്പിൽ, ഊരകം മലയുടെ അടിവാര പ്രദേശമാണിത്. ഇവിടെ അടുത്താണു കശ്മീർ അങ്ങാടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] അവലംബം

  1. http://lsgkerala.in/kannamangalampanchayat/
  2. http://lsgkerala.in/kannamangalampanchayat/general-information/election-details/
  3. http://vengara.entegramam.gov.in/content/വേങ്ങര-ഗ്രാമ-പഞ്ചായത്ത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി