പെരിന്തൽമണ്ണ
| പെരിന്തൽമണ്ണ | |
| 10.52° N 76.21° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലിറ്റി |
| ചെയർമാൻ | |
| വിസ്തീർണ്ണം | 231.79ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | . |
| ജനസാന്ദ്രത | ./ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
679322 +91.4933 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ക്ഷേത്രങ്ങൾ , പള്ളികൾ |
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു.[അവലംബം ആവശ്യമാണ്]. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്.
ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്.
ആസ്പത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.
|
||||||||||||||