പോരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ളോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളൊ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടിയപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. മലപ്പുറം ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ള് ഈ പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണ സാരധ്യം വഹിക്കുന്നു. വണ്ടുർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - വണ്ടൂർ, കാളികാവ് ഗ്രാമപഞ്ചായത്തുകള്
  • പടിഞ്ഞാറ് – തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
  • വടക്ക് – വണ്ടൂർ, തിരുവാലി ഗ്രാമപഞ്ചായത്തുകള്


[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 34.86 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,522
പുരുഷന്മാർ 10,550
സ്ത്രീകൾ 10,972
ജനസാന്ദ്രത 617
സ്ത്രീ : പുരുഷ അനുപാതം 1040
സാക്ഷരത 88.26%

[തിരുത്തുക] പ്രസിഡണ്ടുമാർ

  1. ശങ്കര വാരിയർ
  2. വി എം ദാമോദരൻ ഭട്ടതിരിപ്പാട്
  3. ഇ മുഹമ്മദ് കുഞ്ഞി
  4. വി എം ദാമോദരൻ ഭട്ടതിരിപ്പാട്
  5. എൻ എം ശങ്കരൻ നമ്പൂതിരി
  6. ഉണ്ണിച്ചാത്തൻ
  7. സജീഷ്
  8. എൻ എം ശങ്കരൻ നമ്പൂതിരി

[തിരുത്തുക] വാർഡുകൾ

വാർഡ് നമ്പർ പേർ മെമ്പർ
1 പാലക്കോട് കെ ടി മുംതാസ് കരിം
2 രവിമംഗലം വി വി ഷൈലജ
3 മേലണ്ണം കെ പി കല്യാണി
4 ചെറുകോട് കെ കെ വിജയരാജൻ
5 പുളിയക്കോട് എൻ എം ശങ്കരൻ നമ്പൂതിരി (പ്രസിഡണ്ട്)
6 കോട്ടക്കുന്ന് കെ ടി സീനത്ത്
7 പോരുർ യു സി നന്ദകൂമാർ
8 പള്ളിക്കുന്ന് കെ വി ശശിധരൻ (കുഞ്ഞുണ്ണി)
9 പൂത്രക്കോവ് എൻ മുഹമ്മദ് ബഷീർ (കുഞ്ഞാൻ)
10 തൊടികപ്പുലം പെരുമ്പിലാൻ ബേബി സുമതി
11 താളിയംകുണ്ട് ശിവശങ്കരൻ മാസ്റ്റർ
12 അയനിക്കോട് ജമീല പി ടി
13 വീതനശ്ശേരി സീനത്ത് എം
14 പട്ടണം കുണ്ട് പി സ്മിത
15 എരഞ്ഞിക്കുന്ന് സി ടി മുഹമ്മദ്
16 നിരന്നപറമ്പ് സി പി ഉണ്ണിച്ചാത്തൻ
17 താലപ്പൊലിപറമ്പ്‌ എ ജ്യോതി

[തിരുത്തുക] അവലംബം

http://trend.kerala.gov.in/trendsite/main/Election2010.html

  • Census data 2001
"http://ml.wikipedia.org/w/index.php?title=പോരൂർ_ഗ്രാമപഞ്ചായത്ത്&oldid=951401" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി