പോരൂർ ഗ്രാമപഞ്ചായത്ത്

Coordinates: 11°10′27″N 76°12′3″E / 11.17417°N 76.20083°E / 11.17417; 76.20083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Porur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോരൂർ
ഗ്രാമം
പോരൂർ is located in Kerala
പോരൂർ
പോരൂർ
Location in Kerala, India
പോരൂർ is located in India
പോരൂർ
പോരൂർ
പോരൂർ (India)
Coordinates: 11°10′27″N 76°12′3″E / 11.17417°N 76.20083°E / 11.17417; 76.20083
Country ഇന്ത്യ
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ22,522
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
689339
വാഹന റെജിസ്ട്രേഷൻKL-10

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടിയപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. 2015 മാർച്ച് മുതൽ എൻ സി പി, മുസ്ലിംലീഗ് പിന്തുണയോടെ സിപിഐഎംലെ Archana NS ആണ് പഞ്ചായത്ത് ഭരിക്കുന്നത് [1]. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്.

Map
പോരൂർ ഗ്രാമപഞ്ചായത്ത്

ചരിത്രം[2][തിരുത്തുക]

പോരൂർ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ പോരൂർ പഞ്ചായത്ത്. പോരൂർ ശിവക്ഷേത്രത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരിൽ നിന്നും കൈമാറിവന്ന ഐതിഹ്യം. കാടു വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലിൽ നിന്നും ക്രമാതീതമായി പുക ഉയർന്നു എന്നും അങ്ങനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തിൽ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരൻ” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതിഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികൾ. എടപ്പുലം പള്ളിക്ക് ഏകദേശം 200 വർഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്. പ്രസിദ്ധമതപണ്ഡിതനും, ആദരണീയനുമായ പൊറ്റയിൽ മാനുമുസ്ള്യാർ ഇവിടുത്ത ഖാസി(പുരോഹിതൻ) ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിന് ഈ ഗ്രാമം അതിന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. രാമനാട്ടുകരക്കാരനായ കൃഷ്ണ മേനോനാണ് ഇവിടെ ദേശീയ പ്രസ്ഥാനത്തിന്റെ വിത്തു പാകിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്കാലത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ നടത്തിയിട്ടുണ്ട്. 1921-ലെ മലബാർ ലഹളയോടെ പൊട്ടിത്തെറിച്ച ജന്മി കുടിയാൻ ബന്ധത്തിന്റെ ഒരു ഉപോൽപ്പന്നമാണ് 1929-ലെ മലബാർ കുടിയായ്മ നിയമം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഭൂവുടമാ സമ്പ്രദായത്തിലെ സ്ഫോടനാത്മകമായ മാറ്റങ്ങൾക്കും നാന്ദി കുറിച്ചത് മലബാർ ലഹളയായിരുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. അധികാര ദുർവിനിയോഗത്തിനും, അഴിമതിക്കും, താന്തോന്നിത്തത്തിനുമെതിരെ ജനങ്ങൾ അക്കാലത്തു തന്നെ ശക്തിയായി പ്രതികരിച്ചതിന് മറ്റു ധാരാളം തെളിവുകളുമുണ്ട്. 1963-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തുബോർഡ് അധികാരത്തിൽ വന്നത്. പാരമ്പര്യചികിത്സാരംഗത്തും ജ്യോതിഷരംഗത്തും ചാത്തങ്ങോട്ടുപുറം പുറംനാടുകളിലും അറിയപ്പെടുന്ന പ്രദേശമാണ്. ഉണ്ണിക്കുട്ടി വൈദ്യർ പഴയ കാലത്ത് ഈ പ്രദേശത്തെ പ്രധാന ആയുർവദ വൈദ്യനായിരുന്നു. ആ വൈദ്യ പാരമ്പര്യം പ്രസ്തുതകുടുംബം ഇന്നും നിലനിർത്തുന്നു. പ്രസിദ്ധ വേദപണ്ഡിതനായിരുന്ന കാഞ്ഞിരത്ത് മണ്ണഴി കേശവൻ നമ്പൂതിരി കേൾവികേട്ട, പേപ്പട്ടിവിഷ ചികിത്സകൻ കൂടിയായിരുന്നു. പോരൂർഭാഗത്ത് നാട്ടുചികിത്സാരംഗത്ത് പേരെടുത്ത വൈദ്യന്മാരായിരുന്നു മൊടപ്പിലാശ്ശേരി കുഞ്ഞൻവൈദ്യർ, പോരൂർ അയ്യപ്പൻ വൈദ്യർ എന്നിവർ. പരിശുദ്ധ ഖുർ-ആൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ആദരണീയ വ്യക്തിയായ അമാനത്ത് മുഹമ്മദ് അമാനി മൌലവി ഈ നാട്ടുകാരനാണ്


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 34.86 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,522
പുരുഷന്മാർ 10,550
സ്ത്രീകൾ 10,972
ജനസാന്ദ്രത 617
സ്ത്രീ : പുരുഷ അനുപാതം 1040
സാക്ഷരത 88.26%

പ്രസിഡണ്ടുമാർ[തിരുത്തുക]

  1. ശങ്കര വാരിയർ
  2. വി എം ദാമോദരൻ ഭട്ടതിരിപ്പാട്(ഐ എൻ സി)
  3. ഇ മുഹമ്മദ് കുഞ്ഞി(ഐ എൻ സി)
  4. വി എം ദാമോദരൻ ഭട്ടതിരിപ്പാട്(ഐ എൻ സി)
  5. എൻ എം ശങ്കരൻ നമ്പൂതിരി (ഐ എൻ സി)
  6. കെ ടി ജമീല (ഐ എൻ സി)
  7. ഉണ്ണിച്ചാത്തൻ സിപിഎം
  8. സജീഷ്(ഐ എൻ സി)
  9. എൻ എം ശങ്കരൻ നമ്പൂതിരി (ഐ എൻ സി)
  10. കെ ടി മുംതാസ് കരിം (NCP)
  11. അർച്ചന NS സിപിഎം

വാർഡുകൾ, 2015ൽ മെമ്പർമാർ [3][തിരുത്തുക]

വാർഡ് പേർ മെമ്പർ പാർട്ടി
1 പാലക്കോട് ഉണ്ണിച്ചാത്തൻ സി പി സിപിഎം
2 രവിമംഗലം ശങ്കരനാരായണൻ പി പി സിപിഎം
3 മേലണ്ണം അബ്ദുൾ ലത്തീഫ് (മാനു) ഐ എൻ സി
4 ചെറുകോട് ജുൾഫീന കെ പി ഐ എൻ സി
5 പുളിയക്കോട് ഷാഹിദ ചേലേമഠത്തിൽ എൽ ഡി എഫ്(സ്വ)
6 കോട്ടക്കുന്ന് മുജീബ് രഹ്മാൻ (മാനുപ്പ) എൽ ഡി എഫ്(സ്വ)
7 പോരുർ രമണി പി സിപിഎം
8 പള്ളിക്കുന്ന് നളിനി എൽ ഡി എഫ്(സ്വ)
9 പൂത്രക്കോവ് പുഷ്പവല്ലി ഐ എൻ സി
10 തൊടികപ്പുലം മുഹമ്മദ് ബഷീർ (കുഞ്ഞാൻ) ഐ എൻ സി
11 താളിയംകുണ്ട് മഞ്ജുഷ ഐ എൻ സി
12 അയനിക്കോട് എം മുജീബ് മാസ്റ്റർ സിപിഎം
13 വീതനശ്ശേരി കുരിക്കൾ മുഹമ്മദാലി എൽ ഡി എഫ് (സ്വ)
14 പട്ടണം കുണ്ട് അർച്ചന കെ സിപിഎം (പ്രസിഡണ്ട്)
15 എരഞ്ഞിക്കുന്ന് സുനിത ദേവി ഐ എൻ സി
16 നിരന്നപറമ്പ് ഉമ്മുൾ ഹിന്ദ് ടി സിപിഎം
17 താലപ്പൊലിപറമ്പ്‌ കണ്ണീയൻ അബ്ദുൾ കരീം എൻ സി പി

വാർഡുകൾ, 2020ൽ മെമ്പർമാർ [4][തിരുത്തുക]

വാ. നം. പേർ മെമ്പർ പാർട്ടി ലീഡ്
1 പാലക്കോട് ജയ്യിദ ടീച്ചർ സ്വ 40
2 രവിമംഗലം ഗീത സി.പി.എം 295
3 മേലണ്ണം ഭാഗ്യലക്ഷ്മി മനോജ്‌ ഐ എൻ സി 450
4 ചെറുകോട് പി.ശങ്കരനാരായണൻ ഐ എൻ സി 219
5 പുളിയക്കോട് സുലൈഖ ലത്തീഫ് മുസ്ലിം ലീ‍ഗ് 81
6 കോട്ടക്കുന്ന് കരുവാടൻ സാബിറ ഐ എൻ സി 84
7 പോരുർ അൻവർ സ്വ 30
8 പള്ളിക്കുന്ന് മുഹമ്മദ് ബഷീർ (കുഞ്ഞാൻ) ഐ എൻ സി 173
9 പൂത്രക്കോവ് കെ.സി. ശിബികുമാർ ഐ എൻ സി 122
10 തൊടികപ്പുലം കലകപ്പാറ സക്കീന ടീച്ചർ മുസ്ലിം ലീ‍ഗ് 353
11 താളിയംകുണ്ട് ഹസ്​കർ മഠത്തിൽ ഐ എൻ സി 8
12 അയനിക്കോട് സി.രജില സി.പി.എം 9
13 വീതനശ്ശേരി റംലത്ത് സ്വ 225
14 പട്ടണം കുണ്ട് ഗിരീഷ് കെ (ബാബു ഐ എൻ സി 113
15 എരഞ്ഞിക്കുന്ന് സഫാറംസി ഐ എൻ സി 654
16 നിരന്നപറമ്പ് വി റാഷിദ് മാസ്റ്റർ സ്വ 47
17 താലപ്പൊലിപറമ്പ്‌ ചന്ദ്രാദേവി ഐ എൻ സി 84

ആരാധനാലയങ്ങൾ[തിരുത്തുക]

  1. പോരൂർ ശിവക്ഷേത്രം
  2. പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം
  3. ഇരവിമംഗലം മഹാവിഷ്ണു ക്ഷേത്രം
  4. ചാത്തങ്ങോട്ടുപുറം ഭഗവതി ക്ഷേത്രം
  5. നീലാമ്പ്ര കരിങ്കാളികാവ്
  6. തൊടികപ്പുലം പള്ളീ
  7. എടപ്പുലം പള്ളി[5]

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/pages/standingCommittee.php?intID=5&ID=909&ln=ml
  2. http://lsgkerala.in/porurpanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=909&ln=ml
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-24.
  5. "EDAPPULAM Juma Masjid - Google Search". Retrieved 2020-10-11.
"https://ml.wikipedia.org/w/index.php?title=പോരൂർ_ഗ്രാമപഞ്ചായത്ത്&oldid=3655388" എന്ന താളിൽനിന്ന് ശേഖരിച്ചത്