വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്ഥാനം
മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. അരിയല്ലൂർ, വള്ളിക്കുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് കടലുണ്ടി, കിഴക്ക് ചേലേമ്പ്ര, തേഞ്ഞിപ്പലം, മൂന്നിയൂർ തെക്ക് പരപ്പനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിർത്തികൾ. അക്ഷാംശം 11'07" N രേഖാംശം 7'51"E അറബിക്കടലിനടത്താണു സ്തിധി ചെയ്യുന്നതു.കാലിക്കറ്റ് യുനിവെഴ്സിറ്റി എതിനു കിഴക്കുബ്ഭാഗത്താനു.
[തിരുത്തുക] യാത്രാമാർഗം
ഷൊറണൂർ - മംഗലാപുരം റെയിൽപ്പാത വള്ളിക്കുന്നിലൂടെ കടന്നുപോകുന്നു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുണ്ട്. കോഴിക്കോട്ടുനിന്നും കോട്ടക്കടവു വഴി പരപ്പനങ്ങാടിയിലേയ്ക്കു വരുന്ന ബസ്സിൽ വള്ളിക്കുന്നിലെത്താം.
[തിരുത്തുക] പ്രധാന സ്ഥലങ്ങൾ
കടലുണ്ടി അഴിമുഖം
കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനുഭവവുമാണ്.
നിറംകൈതക്കോട്ട
നിറംകൈതക്കോട്ട ക്ഷേത്രത്തിലെത്തുന്ന ദേവീഭക്തർക്കും ചരിത്രകുതുകികൾക്കും പ്രകൃതിഭംഗി ആസ്വദിയ്ക്കാനെത്തുന്നവർക്കും ഒരുപോലെ സന്തോഷം നല്കുന്നു ഇവിടം.
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പെരുവള്ളൂർ, മൂന്നിയൂർ, ചേലേമ്പ്ര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- തെക്ക് - പരപ്പനങ്ങാടി, മൂന്നിയൂർ പഞ്ചായത്തുകൾ
- വടക്ക് - ചേലേമ്പ്ര പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ഫറോക്ക് പഞ്ചായത്തുകളും
[തിരുത്തുക] വാർഡുകൾ
- കടലുണ്ടി നഗരം നോർത്ത്
- കീഴയിൽ
- നവജീവൻ
- ബാലാതിരുത്തി
- ആനയാറങ്ങാടി
- മഠത്തിൽ പുറായി
- കിഴക്കേമല
- ഒലിപ്രം
- പരുത്തിക്കാട്
- പൊട്ടൻകുഴി
- കച്ചേരിക്കുന്ന്
- കരുമരക്കാട്
- കൊടക്കാട് ഈസ്റ്റ്
- കൊടക്കാട് സൗത്ത്
- കൊടക്കാട് വെസ്റ്റ്
- അരിയല്ലൂർ ഈസ്റ്റ്
- മാധവാനന്ദം
- അരിയല്ലൂർ സൗത്ത്
- അരിയല്ലൂർ ബീച്ച്
- അരിയല്ലൂർ നോർത്ത്
- ആനങ്ങാടി സൗത്ത്
- ആനങ്ങാടി
- കടലുണ്ടി നഗരം സൗത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | തിരൂരങ്ങാടി |
| വിസ്തീര്ണ്ണം | 25.14 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 35,517 |
| പുരുഷന്മാർ | 17,173 |
| സ്ത്രീകൾ | 18,344 |
| ജനസാന്ദ്രത | 1413 |
| സ്ത്രീ : പുരുഷ അനുപാതം | 1068 |
| സാക്ഷരത | 88.41% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/vallikkunnupanchayat
- Census data 2001