പാലക്കാട് ജില്ല
| പാലക്കാട് ജില്ല | |
| അപരനാമം: | |
10.85° N 76.5° E |
|
| ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ആസ്ഥാനം | പാലക്കാട് |
| ഭരണസ്ഥാപനങ്ങൾ | ജില്ലാ പഞ്ചായത്ത് ജില്ലാ കലൿട്രേറ്റ് |
| ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലൿടർ |
മോഹൻ പി.എം. അലി അസ്ഗർ പാഷ[1] |
| വിസ്തീർണ്ണം | 4,480ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
28,10,892 [2] 13,60,067 14,50,825 1067 |
| ജനസാന്ദ്രത | 627/ച.കി.മീ |
| സാക്ഷരത | 88.49[3] % |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+91 (0)491/492 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | മലമ്പുഴ ഡാം, സൈലന്റ്‌വാലി ദേശീയോദ്യാനം |
പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു.
ചരിത്രം [തിരുത്തുക]
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ പുത്രൻ ടിപ്പു സുൽത്താൻ 1766-77 കാലത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക് പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. [4]
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. [അവലംബം ആവശ്യമാണ്]
ഭരണസ്ഥാപനങ്ങൾ [തിരുത്തുക]
| മലപ്പുറം ജില്ല | മലപ്പുറം ജില്ല | കോയമ്പത്തൂർ ജില്ല |
| തൃശ്ശൂർ ജില്ല | കോയമ്പത്തൂർ ജില്ല | |
| തൃശ്ശൂർ ജില്ല | തൃശ്ശൂർ ജില്ല | കോയമ്പത്തൂർ ജില്ല |
അവലംബം [തിരുത്തുക]
- ↑ http://www.palakkad.nic.in/DECISIONSOFRTA19062012.pdf
- ↑ സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
- ↑ http://www.mapsofindia.com/census2011/kerala-sex-ratio.html
- ↑ ബാലരമ ഡൈജസ്റ്റ്
|
|||||||||||||||||
|
|||||
|
|||||