വെറ്റില
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
A Piper betle plant
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Piper betle L. |
ഇല രൂപത്തില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് വെറ്റില. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതല്‍ക്കു തന്നെ ഇന്ത്യയില്‍ കൃഷി ചെയ്തു വരുന്ന ഒരു വിളയാണ് “പൈപ്പെറേസീ” (Piperaceae) കുടുംബത്തില്‍പ്പെട്ട ഇത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയുംകൂടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാന്‍, പാന്‍ എന്നിവയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങള്‍ പലതരത്തില്‍ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു[1]. ഇന്ത്യയില്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്‍ ഇതിന്‍റെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളര്‍ത്താം.[2] അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിന്‍ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളര്‍ത്താറുള്ളത്. നീര്‍വാര്‍ച്ചയും, വളക്കൂറുമുള്ള മണ്ണില്‍ വെറ്റില നന്നായി വളരും. ചെമ്മണ്‍ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും.[2] രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്; 1) മെയ്-ജൂണില്‍ കൃഷിയിറക്കുന്ന ഇടവക്കൊടിയും, 2) ഓഗസ്റ്റ്-സെപ്തംബറില്‍ കൃഷിയിറക്കുന്ന തുലാക്കൊടിയും.[2]
വളരെ പുരാതന കാലം മുതല്‍ക്കുതന്നെ ഭാരതത്തില്‍ നടന്നുവരുന്ന പല മംഗളകാര്യങ്ങള്‍ക്കും വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങള്‍ക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. [3]
ഉള്ളടക്കം |
[തിരുത്തുക] ഇതര ഭാഷകളില്‍
സംസ്കൃതത്തില്‍ “താംബൂലവല്ലി” എന്നും തമിഴില്‍ “വെറ്റ്രിലൈ” എന്നും തെലുങ്കില്‍ “തമലപാകു” എന്നും വെറ്റിലക്കൊടി അറിയപ്പെടുന്നു.
[തിരുത്തുക] ഇനങ്ങള്‍
തുളസി, വെണ്മണി, അരിക്കൊടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പൂരം, ചീലാന്തി കര്‍പ്പൂരം, കുറ്റക്കൊടിനന്തന്‍, പെരുംകൊടി, അമരവിളപ്രമുട്ടന്‍.[2]
[തിരുത്തുക] ഔഷധഗുണം
- വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍.
- വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ്.
- വെറ്റിലയുടെ അണുനാശന ശക്തികൊണ്ട് താംബൂല ചര്‍വണം ചെയ്യുമ്പോള്‍ വായിലുള്ള രോഗാണുക്കള്‍ നശിക്കുന്നു.
- വെറ്റിലയുടെ വേര് സ്ത്രീകളില്‍ ഗര്‍ഭനിരോധനശക്തി ഉണ്ടാക്കാന്‍ സഹായിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ ഡോ.എസ്.നേശമണി രചിച്ച “ഔഷധ സസ്യങ്ങള്‍“
- ↑ 2.0 2.1 2.2 2.3 കൃഷിവകുപ്പിന്‍റെ, കാര്‍ഷിക കേരളം എന്ന വെബ്സൈറ്റില്‍ നിന്നും.
- ↑ ദേശാഭിമാനി ദിനപത്രത്തിലെസ്ത്രീ സപ്ലിമെന്റില്‍ സി.ആര്‍. ഹരിഹരന്റെ ലേഖനം. 2008 മെയ് 27 ചൊവ്വ. താള്‍ 3