കവുങ്ങ്
| Areca catechu | |
|---|---|
| ഫലവൃക്ഷം | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | മാഗ്നോളിയോഫൈറ്റ |
| ക്ലാസ്സ്: | Liliopsida |
| നിര: | Arecales |
| കുടുംബം: | Arecaceae |
| ജനുസ്സ്: | Areca |
| വർഗ്ഗം: | A. catechu |
| ശാസ്ത്രീയ നാമം | |
| Areca catechu L. |
|
പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കവുങ്ങ് . ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്. ഇതിന് അടയ്ക്കാമരം എന്നും കമുക് എന്നും ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ് ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ക്രമുകം എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ് കമുക് /കവുങ്ങ് എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കുന്നു. മലശോധനയുണ്ടാക്കുന്നതിനാൽ ഗുവാഗം എന്നും സംസ്കൃതത്തിൽ ഇതറിയപ്പെടുന്നു.
[തിരുത്തുക] സവിശേഷതകൾ
കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.
കമുകിന്റെ ജന്മദേശത്തെ പറ്റി ശരിയായ വിവരം ഇല്ല. തെക്കെ ഏഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഇതൊക്കെയായും കരുതുന്നു. [1]
[തിരുത്തുക] കൃഷി
നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ് നടുന്ന വിത്തായി ഉപയോഗിക്കുന്നത്. ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്,ഔഷധസസ്യങ്ങൾ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന് പുതയിടുന്നതിനും ഉപയോഗിക്കാം
[തിരുത്തുക] ഔഷധ ഉപയോഗം
കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു. വിരനാശകവും അണുനാശകവുമാണു്.പ്രമേഹം, വായ്പുണ്ണു് എന്നിവ മാറാനും ഉപയോഗിക്കുന്നു.[2]
[തിരുത്തുക] ശുദ്ധി
തോലുകളഞ്ഞ അടയ്ക്ക വെള്ളത്തിലിട്ട് വേവിച്ച് വെയിലത്തു വച്ച് ഉണക്കിയെടുത്താൽ ശുദ്ധിയാകും.
[തിരുത്തുക] മറ്റു് ഉപയോഗങ്ങൾ
അടക്ക, ചടങ്ങുകളിൽ ദക്ഷിണ കൊടുക്കുന്നതിന് (വെറ്റിലയിൽ പാക്കും, നാണയത്തുട്ടും ചേർത്ത്) ഉപയോഗിക്കുന്നു.
കമുകിന്റെ പാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും, തൊപ്പിയായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു.
കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- ↑ http://www.worldagroforestry.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=233
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കകുഴി, കറന്റ് ബുക്സ്