വാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
വാഴ
Pink Banana (Musa velutina)
Pink Banana (Musa velutina)
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Zingiberales
കുടുംബം: Musaceae
ജനുസ്സ്‌: Musa
L.
Species

വാഴയുള്‍പ്പെട്ട ഈ ജനുസ്സില്‍ 50 ഓളം Speciesകള്‍ ഉണ്‍ട്.

ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോള്‍ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തില്‍ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തില്‍ കാണുന്നതിനെ പഴം എന്നും സാധാരണ അറിയപെടുന്നു. വിവിധ ഇനം വാഴകള്‍ സാധാരണയായി കൃഷിചെയ്യാന്‍ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങള്‍ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌. തെക്ക്‌-കിഴക്കന്‍ ഏഷ്യയാണ്‌ വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലയിലെ ഈര്‍പ്പമുള്ള താഴന്ന പ്രദേശങ്ങളില്‍ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടില്‍ നിന്നും കിളിര്‍ത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌.


[തിരുത്തുക] വാഴയുടെ ഭാഗങ്ങള്‍

[തിരുത്തുക] വാഴക്കന്ന്

മാതൃ സസ്യത്തിന്റെ ചുവട്ടില്‍ നിന്നും കിളിര്‍ത്തു വരുന്ന സസ്യത്തെയാണ്‌ വാഴക്കന്ന് എന്നു വിളിക്കുന്നത്‌. വാഴയുടെ നടീല്‍ വസ്തുവാണ്‍ വാഴക്കന്ന്. വാഴയുടെ ചുവട്ടില്‍ നിന്നും കന്ന് അടര്‍ത്തിയെടുത്ത്‌ കൃഷിയാവശ്യത്തിന്‌ ഉപയോഗിക്കുന്നു.

[തിരുത്തുക] വാഴപ്പഴം

വാഴപ്പഴം
നാല് തരം വാഴപ്പഴങ്ങള്‍

വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ വഴത്തൊലിയാല്‍ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളില്‍ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാല്‍ സമൃദ്ധമാണ്‌. വാഴപ്പഴത്തിനുള്ളില്‍ കാണപ്പെടുന്ന കറുത്ത തരികള്‍ പൂര്‍ണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌, ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്ന വാഴക്കന്ന് ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കാറില്ല.

[തിരുത്തുക] വാഴയില

വാഴയിലയില്‍ ഒരു സദ്യു

വിശേഷാവസരങ്ങളില്‍ കേരളീയര്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നു. അട, ചക്ക പലഹാരം എന്ന ചക്കയട എന്നിവ ഉണ്ടാക്കുന്നതു വാഴയിലയിലാണ്‌. ആയുര്‍വേദത്തില്‍ പല ചികില്‍സകളും ഇതില്‍ കിടത്തിയാണ്‌ ചെയ്യുന്നത്. ഹിന്ദുക്കള്‍ ശവശരീരം വാഴയിലയില്‍ കിടത്തുന്നു.

[തിരുത്തുക] വാഴകൂമ്പ്‌

വാഴകൂമ്പ്
വാഴകൂമ്പ്

[തിരുത്തുക] വാഴകാമ്പ്‌

[തിരുത്തുക] വാഴപിണ്ടി

വാഴയുടെ മധ്യഭാഗത്തുള്ള നല്ല വെളുത്ത നിറമുള്ള ഭാഗമാണ് പിണ്ടി.ഇത് ഭക്ഷ്യയോഗ്യമാണ്.പിണ്ടികൊണ്ടുണ്ടാക്കിയ തോരന്‍ കേരള ഗൃഹങ്ങളില്‍ സാധാരണ ഉണ്ടാക്കാറുള്ള വിഭവമാണ്.പിണ്ടിയ്ക്ക് വയറിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.

[തിരുത്തുക] വാഴനാര്‌

വാഴയുടെ പോളയോട് ചേര്‍ന്നുള്ള ഉണങ്ങിയ നാര് താല്‍കാലിക ആവശ്യത്തിന് കയറിനു പകരം ഉപയോഗിക്കാറുണ്ട്. വാഴപ്പോളകള്‍ കീറി ഉണക്കിയും വാഴനാര് തയാറാക്കുന്നു. ഇങ്ങനെ എടുക്കുന്ന വാഴനാര്‌ ഉപയോഗിച്ച് ബാഗുകള്‍, തടുക്കുകള്‍, അലങ്കാര വസ്തുക്കള്‍, ഉടുപ്പുകള്‍ എന്നിവവരെ ഉണ്ടാക്കുന്നുണ്ട്[1]. . ആദ്യപടിയായി നാര്‌ വേര്‍തിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകള്‍ നീക്കം ചെയ്ത് ബാക്കിയുള്ള പോളകള്‍ ഇളക്കി ഏകദേശം അര മീറ്റര്‍ നീളത്തില്‍ മുറിച്ച്; ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേര്‍പെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തില്‍ ചീകുന്നത്. ഇങ്ങനെ വേര്‍തിരിച്ച് എടുത്തിരിക്കുന്ന നാരുകള്‍ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു. കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരില്‍ ഏകദേശം 25 ഗ്രാം മുതല്‍ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേര്‍ക്കുന്നതിന്‌ രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തില്‍ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ നിറം ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു രണ്ടു മണിക്കൂര്‍ ചൂടാക്കുന്നു. അതില്‍ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തില്‍ കഴുകി തണലത്ത് ഉണക്കാന്‍ ഇടുന്നു. വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്റ്റ്റീസിലും നല്‍കപ്പെടുന്നുണ്ട്[1].

[തിരുത്തുക] വിവിധ ഇനം വാഴകള്‍

വാഴത്തോട്ടം

[തിരുത്തുക] കുറിപ്പ്

ദഹനശക്തി കൂട്ടുന്നതിനുള്ള പ്രധാന വിഭവമാണ്‌ വാഴപ്പഴം. വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അര്‍ശസ്‌ എന്ന അസുഖത്തിന്‌ ആശ്വാസം ഉണ്ടാകും. കൂടാതെ വയറ് ശുദ്ധീകരിക്കുന്നതിനും വാഴപ്പിണ്ടികൊണ്ടുള്ള ആഹാരം സഹായിക്കും. വാഴയുടെ പൂവ് കഴിക്കുന്നത് അമിതമായി മൂത്രംപോകുന്നത് തടയുന്നു. വിളഞ്ഞ് പാകമായ ഏത്തക്ക ഉണക്കിപ്പൊടിച്ചത് പാലില്‍ കലക്കി നല്‍കിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറിളക്കം, ഗ്രഹണി മുതലായ അസുഖങ്ങള്‍ മാറുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും.

[തിരുത്തുക] കായ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍

[തിരുത്തുക] അവലംബം

  1. 1.0 1.1 കര്‍ഷകശ്രീ മാസിക. ജൂണ്‍ 2008. താള്‍ 43

[തിരുത്തുക] ചിത്രശാല



"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം