നേന്ത്രൻ
| നേന്ത്രൻ |
|---|
നേന്ത്രക്കായ വളരുന്ന ഘട്ടത്തിൽ |
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് നേന്ത്ര വാഴ അഥവാ ഏത്ത വാഴ. മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. ഓണം, വിഷു, വിവാഹസദ്യ തുടങ്ങിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നേന്ത്രപ്പഴം. സംസ്കൃതത്തിൽ 'ഇന്ദ്രകദളി' എന്നറിയപ്പെടുന്നു. മാഹേന്ദ്രകദളി, വനകദളി, രാജകദളി എന്നീപേരുകളും ഇതിനുണ്ട്.
ഉള്ളടക്കം |
പലയിനം നേന്ത്രവാഴകൾ [തിരുത്തുക]
"പറുദീസയിലെ ആപ്പിൾ" എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ .[1] പ്രത്യേകതകളനുസരിച്ച് പലയിനം നേന്ത്രവാഴകളുണ്ട്.
- ചെങ്ങഴിക്കോടൻ -രുചിയേറിയ പഴം.
- നന നേന്ത്രൻ -
- ആറ്റു നേന്ത്രൻ - മഴയെ ആശ്രയിച്ചുള്ള കൃഷിക്കു പറ്റിയത്[2]
- മഞ്ചേരി നേന്ത്രൻ -
- ഗ്രാൻഡ് നൈൻ
പ്രത്യേകതകൾ [തിരുത്തുക]
- കനം തീരെ കുറഞ്ഞ തൊലിയാണ് നേന്ത്രപ്പഴത്തിന്
- പഴുത്തുവരുംതോറും അത് സ്വർണവർണമാകുന്നു
- പുഴുങ്ങിയാൽ ഉറയ്ക്കുന്ന, ഉരുണ്ട കായ്കൾ പടലനിറഞ്ഞ് ത്രികോണാകൃതിയുള്ള കുലകളായി രൂപപ്പെടുന്നതു കാണാം.
- കാണാൻ വളരെ ഭംഗിയുള്ള നേന്ത്രവാഴക്കുല ക്ഷേത്രങ്ങളിലും കാഴ്ചകുലകളായി ഉപയോഗിക്കാറുണ്ട്
കൃഷിരീതി [തിരുത്തുക]
നേന്ത്രവാഴ കൃഷിയിൽ രണ്ടുരീതികളാണുള്ളത്. പൊടിവാഴകൃഷിയും ചെളിവാഴകൃഷിയും. ഇവയിൽ പൊടിവാഴകൃഷി മകരകൊയ്ത്ത് (ഓണവാഴകൃഷി) കഴിഞ്ഞ വയലുകളിലും മേടത്തിൽ (കുംഭവാഴ) പറമ്പുകളിലും കൃഷിചെയ്യുന്നു. പൊടിവാഴകൃഷിയിൽ വാഴക്കന്നുകൾ ഒന്നരയടിവരെയുള്ള കുഴികളെടുത്താണ് നടുക.
ചെളിവാഴകൃഷിയിൽ രണ്ടരമീറ്റർ അകലത്തിൽ വരമ്പുകളെടുത്ത് വാഴക്കന്ന് നടുന്നു. 2-3 ഇലയാകുമ്പോൾ വളപ്രയോഗം നടത്തുകയും മണ്ണ് കൂട്ടികൊടുക്കുകയും വേണം. വേനൽ കാലത്ത് വാരങ്ങൾക്കിടയിൽ വെള്ളം കെട്ടിനിർത്തുന്നത് നല്ലതാണ്. പൊടിവാഴകൃഷിയേക്കാൾ ചെലവു കൂടുതലാണ് ചെളിവാഴകൃഷിക്ക്. അതനുസരിച്ച് വിളവിലും വ്യതാസമുണ്ട്.
നേന്ത്രവാഴ കൃഷിയിൽ ഏറ്റവും പ്രധാനം വാഴകൾ വളരുമ്പോൾ ബലമുള്ള താങ്ങുകൾ കൊടുക്കുക എന്നതാണ്. കല്ലൻ മുളകളും പുളിമരത്തടികളുമാണ് ഇതിന് ഉപയോഗിക്കുന്നത്.
ഉപയോഗം [തിരുത്തുക]
ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്. ഇതിന്റെ കായും പിണ്ടിയും ഭക്ഷണമായി ഉപയോഗിക്കുന്നു
ഔഷധഗുണം [തിരുത്തുക]
വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.
ഉപയോഗരീതി [തിരുത്തുക]
| ഈ ലേഖന വിഭാഗം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
- പച്ചഏത്തക്കായ് ഉണക്കി പൊടിച്ച് നെയ്യിൽ വറുത്തുനൽകിയാൽ കുട്ടികളുടെ അമിത ക്ഷീണം മാറും.
- മൂത്രതടസം മാറാൻ ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിക്കാറുണ്ട്.
- പച്ചക്കായുടെ കറ കഞ്ഞിയിൽ ചേർത്തുസേവിച്ചൽ വറിളക്കം ശമിക്കും.
- വാഴകൂമ്പ് അരച്ചു പുരട്ടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്.
- കറയുള്ള പച്ച ഏത്തക്കായ കുടലിൽ അൾസർ ഉള്ളവർക്കുള്ള ഏറ്റവും നല്ല ചികിത്സ ആണ്.
- പച്ച ഏത്തക്കായ ഉണക്കിപോടിച്ച് പാലിൽ കുറുക്കി കുട്ടികൾക്ക് കൊടുക്കാം.
- മുലപ്പാൽ ഇല്ലാത്തവർക്ക് കുട്ടികൾക്ക് നന്നായി പഴുത്ത ഏത്തക്കായ് നെയ്യിൽ വറുത്തുനൽകിയാൽ പ്രതിരോധ ശേഷിക്കും നന്ന്.
- വാഴ പിണ്ടി മുത്രത്തിൽ കല്ലിനു നല്ലതാണ്
- വാഴ പിണ്ടി കുടൽ സംബന്ധമായ രോഗങ്ങൾക്കും ഉത്തമം.
- വാഴകൂമ്പ് കുടൽ ഉദര സംബന്ധമായ രോഗങ്ങൾക്കും ഉത്തമം.
അവലംബം [തിരുത്തുക]
- ↑ http://www.deshabhimani.com/periodicalContent5.php?id=191
- ↑ http://www.malayalam.agrinewsindia.com/crops-vegetables/fruits/560-2011-06-28-08-06-11.html