ജീവകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊര്‍ജ്ജ ഉല്‍പ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ, എന്നാല്‍ വളരെ ചെറിയ തോതില്‍ വേണ്ട പോഷകഘടകങ്ങള്‍ ആണ് ജീവകങ്ങള്‍. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങള്‍ക്ക് കാരണമാകും. ഇവയെ കൊഴുപ്പില്‍ അലിയുന്നവ, വെള്ളത്തില്‍ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. അംഗലേയത്തില്‍ വിറ്റാമിന്‍ എന്നൊ വൈറ്റമിന്‍ എന്നൊ പറയുന്നു.


[തിരുത്തുക] ചരിത്രം

പഴങ്ങളും പച്ചക്കറികളും ജീവകങ്ങളുടെ ഉറവിടമാണ്

1913 വരെ ശാസ്ത്രജ്ഞര്‍ വിറ്റാമിനുകള്‍ അഥവാ ജീവകങ്ങള്‍ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ അന്നജം, മാംസ്യം, കൊഴുപ്പ്, മൂലകങ്ങള്‍ എന്നിവയയാല്‍ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906-ല്‍ ഫ്രഡറിക് ഗൊവ്‍ലാന്‍ഡ് ഹോപ്കിന്‍സ് എന്ന ശാസ്ത്രജ്ഞന്‍ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന്‌ അന്യമായിരുന്നു. [1]

[തിരുത്തുക] പേരിനു പിന്നില്‍

വൈറ്റമിന്‍ എന്ന പേര് വന്നത് കാസ്മിര്‍ ഫ്രാങ്ക് [2] എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനില്‍ നിന്നാണ്. അദ്ദേഹമാണ് അമൈന്‍ സം‌യുക്തങ്ങള്‍ ജിവനാധാരമായത് ( വൈറ്റല്‍- vital) എന്നര്‍ത്ഥത്റ്റില്‍ വൈറ്റമൈന്‍സ് (vitamines) എന്നുപയോഗിച്ചത്. എന്നാല്‍ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകള്‍ അല്ല (അമിനൊ ആസിഡുകള്‍) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിന്‍(vitamin) എന്നറിയപ്പെട്ടു തുടങ്ങി


ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 1) കൊഴുപ്പില്‍ (fat) ലയിക്കുന്നവ. 2) വെള്ളത്തില്‍ ലയിക്കുന്നവ


1) കൊഴുപ്പില്‍ ലയിക്കുന്നവ


2) വെള്ളത്തില്‍ ലയിക്കുന്നവ


ഇതില്‍ വെള്ളത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ ഒരു പരിധിയിലധികം ശരീരത്തില്‍ സൂക്ഷിക്കാന്‍ പറ്റാത്തതും കൊഴുപ്പില്‍ ലയിക്കുന്നവ വലിയ അളവില്‍ ശരീരത്തില്‍ ശേഖരിക്കുന്നവയുമാണ്.

[തിരുത്തുക] അവലംബം

  1. http://www.discoveriesinmedicine.com/To-Z/Vitamin-A.html
  2. http://www.discoveriesinmedicine.com/To-Z/Vitamin.html
"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം