കാല്‍‌സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കാത്സ്യം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20 പൊട്ടസിയംകാത്സിയംസ്കാന്‍ഡിയം
Mg

Ca

Sr
Ca-TableImage.svg
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ കാത്സിയം, Ca, 20
കുടുംബം ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 24, s
നിറം,രൂപം silvery white
Ca,20.jpg
സാധാരണ അണുഭാരം 40.078(4)g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Ar] 4s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 8, 2
ഭൗതിക സ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 1.55 g·cm−3
Liquid സാന്ദ്രത at m.p. 1.378 g·cm−3
ദ്രവണാങ്കം 1115 K
(842 °C, 1548 °F)
ക്വഥനാങ്കം 1757 K
(1484 °C, 2703 °F)
ദ്രവീ‌കരണ ലീനതാപം 8.54 kJ·mol−1
ബാഷ്പീകരണ ലീനതാപം 154.7 kJ·mol−1
Heat capacity (25 °C) 25.929 J·mol−1·K−1
Vapor pressure
P/Pa 1 10 100 1 k 10 k 100 k
at T/K 864 956 1071 1227 1443 1755
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന cubic face centered
ഓക്സീകരണാവസ്ഥകള്‍ 2
(strongly basic oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 1.00 (Pauling scale)
Ionization energies
(more)
1st: 589.8 kJ·mol−1
2nd: 1145.4 kJ·mol−1
3rd: 4912.4 kJ·mol−1
Atomic radius 180 pm
Atomic radius (calc.) 194 pm
Covalent radius 174 pm
പലവക
Magnetic ordering paramagnetic
Electrical resistivity (20 °C) 33.6 nΩ·m
താപ ചാലകത (300 K) 201 W·m−1·K−1
Thermal expansion (25 °C) 22.3 µm·m−1·K−1
Speed of sound (thin rod) (20 °C) 3810 m/s
Young's modulus 20 GPa
Shear modulus 7.4 GPa
Bulk modulus 17 GPa
Poisson ratio 0.31
Mohs hardness 1.75
Brinell hardness 167 MPa
CAS registry number 7440-70-2
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of കാത്സിയം
iso NA half-life DM DE (MeV) DP
40Ca 96.941% 40Ca is stable with 20 neutrons
41Ca syn 1.03×105 y ε - 41K
42Ca 0.647% 42Ca is stable with 22 neutrons
43Ca 0.135% 43Ca is stable with 23 neutrons
44Ca 2.086% 44Ca is stable with 24 neutrons
45Ca syn 162.7 d β- 0.258 45Sc
46Ca 0.004% >2.8×1015 y β-β-  ? 46Ti
47Ca syn 4.536 d β- 0.694, 1.99 47Sc
γ 1.297 -
48Ca 0.187% >4×1019 y β-β-  ? 48Ti
References

ആവര്‍ത്തന പട്ടികയില്‍ 20ആം സ്ഥാനത്ത് കാണുന്ന മൂലകമാണ് കാല്‍‌സ്യം(Calcium). ആല്‍ക്കലെന്‍ എര്‍ത്ത് ലോഹങ്ങളില്‍ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കാല്‍സ്യമാണ്. ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന ലോഹങ്ങളില്‍ മൂന്നാം സ്ഥാനവും കാല്‍സ്യത്തിനാണ്. ക്ഷാര സ്വഭാവമുള്ള രാസ പദാര്‍ത്ഥമാണ്. ഒരു ലോഹമാണ് കാത്സ്യം. മനുഷ്യ ശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നും. മാംസ പേശികള്‍ പ്രവര്‍ത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ. പ്രകൃതിയില്‍ ഇത് സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നില്ല. സംയുക്തങ്ങളുടെ രൂപത്തിലാണ് കാല്‍സ്യത്തിന്റെ നിലനില്‍പ്പ്.

ഉള്ളടക്കം

[തിരുത്തുക] നിര്‍മ്മാണം

സ്വതന്ത്രാവസ്ഥയില്‍ പ്രകൃതിയില്‍ കാല്‍സ്യം കാണപ്പെടുന്നില്ല. അതിന്റെ സംയുക്തങ്ങളില്‍ നിന്നും കാല്‍സ്യത്തെ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുക. കാല്‍സ്യം ക്ലോറൈഡ് ഉരുക്കി വൈദ്യുതവിശ്ലഷണം നടത്തിയാണ് കാല്‍സ്യം നിര്‍മ്മിക്കുന്നത്. കാല്‍സ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം (7800C) കൂടുതലായതിനാല്‍ അല്പം കാല്‍സ്യം ഫ്ലൂറൈഡ് കൂടി കലര്‍ത്തിയാണ് ഉരുക്കുന്നത്. വൈദ്യുതവിശ്ലേഷണത്തിലൂടെ പുറത്തുവരുന്ന കാല്‍സ്യം കത്തുപിടിക്കാതിരിക്കാനാണ് ഇങ്ങനെ ദ്രവണാങ്കം കുറയ്ക്കുന്നത്. ഗ്രാഫൈറ്റ് ആനോഡും ഇരുമ്പ് കാഥോഡുമാണ് ഇലക്ട്രോഡുകള്‍.

വ്യാവസായിമായി കാല്‍സ്യം നിര്‍മ്മിക്കുന്നത് മറ്റൊരു വഴിയാണ് അവലംബിക്കുന്നത്. കാല്‍സ്യം ഓക്സൈഡ് അലൂമിനിയം പൊടി എന്നിവയുടെ മിശ്രിതത്തെ വായുരഹിത അന്തരീക്ഷത്തില്‍ വച്ച് കുറഞ്ഞമര്‍ദ്ധത്തില്‍ ശക്തിയായി ചൂടാക്കുന്നു. കാല്‍സ്യം ഇവിടെ വാതകരൂപത്തില്‍ പുറത്തുവരുന്നു. പുറത്തുവരുന്ന കാല്‍സ്യത്തെ സാന്ദ്രീകരിച്ച് സംഭരിക്കുന്നു.

[തിരുത്തുക] പ്രധാന സംയുക്തങ്ങള്‍

  • കാല്‍സ്യം കാര്‍ബണേറ്റ്
  • കാല്‍സ്യം ഓക്സൈഡ്
  • കാല്‍സ്യം ഹൈഡ്രോക്സൈഡ്
  • കാല്‍സ്യം ക്ലോറൈഡ്
  • കാല്‍സ്യം സള്‍ഫേറ്റ്


[തിരുത്തുക] കാല്‍സ്യം കാര്‍ബണേറ്റ് CaCO3

കാല്‍സ്യത്തിന്റെ പ്രധാന ധാതു. മാര്‍ബിള്‍,കക്ക,ചിപ്പി,പവിഴപ്പുറ്റ്,മുത്ത് തുടങ്ങി പലരൂപത്തിലും ഇത് കാണപ്പെടുന്നു. ജലത്തില്‍ ലയിക്കാത്ത സംയുക്തമാണിത്. കാല്‍സ്യം ബൈകാര്‍ബണേറ്റ് ജലത്തില്‍ ലയിക്കുന്ന സംയുക്തമാണ്. ജലത്തിലെ കാല്‍സ്യം ബൈകാര്‍ബണേറ്റ് താത്കാലിക കാഠിന്യത്തിന് കാരണമാണ്. ജലത്തെ തിളപ്പിച്ചാല്‍ കാല്‍സ്യംബൈകാര്‍ബണേറ്റില്‍ നിന്നും കാര്‍ബണ്‍ഡയോക്സൈഡ് പുറത്തു പോവുകയും കാല്‍സ്യംകാര്‍ബണേറ്റായി അവക്ഷിപ്തപ്പെടുകയും ചെയ്യുന്നു. കുമ്മായം കാല്‍സ്യം ഹൈഡ്രോക്സൈഡ് ആണ്. കുമ്മായം കുറേക്കാലം വച്ചിരുന്നാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡുമായി പ്രവര്‍ത്തിച്ച് കാല്‍സ്യം കാര്‍ബണേറ്റ് ഉണ്ടാകുന്നു. ഇത് വളരെ ഉറപ്പുള്ളതാണ്. പണ്ടുകാലത്ത് കെട്ടിടനിര്‍മ്മാണത്തിനും മറ്റുമായി കുമ്മായക്കൂട്ട് ഉപയോഗിച്ചിരുന്നതും ഇതേ കാരണത്താലാണ്.

[തിരുത്തുക] കാല്‍സ്യം ഓക്സൈഡ് CaO

കാല്‍സ്യം കാര്‍ബണേറ്റ് ശക്തിയായി ചൂടാക്കിയാല്‍ കാല്‍സ്യം ഓക്സൈഡ് ലഭിക്കും. ചുണ്ണാമ്പുകല്ല്, കക്ക, ചിപ്പി തുടങ്ങിയവ ശക്തിയായി ചൂടാക്കിയുണ്ടാക്കുന്ന നീറ്റുകക്ക കാല്‍സ്യം ഓക്സൈഡ് ആണ്. ജലത്തെ ആഗിരണം ചെയ്യാന്‍ ശേഷിയുള്ളതിനാല്‍ ശോഷകാരകമായും ഇത് ഉപയോഗിക്കുന്നു.

[തിരുത്തുക] കാല്‍സ്യം ഹൈഡ്രോക്സൈഡ് Ca(OH)2

കാല്‍സ്യം ഓക്സൈഡില്‍ ജലം ചേര്‍ത്താല്‍ അത് കാല്‍സ്യം ഹൈഡ്രോക്സൈഡ് ആയി മാറുന്നു. ഇത് ഒരു താപമോചക പ്രവര്‍ത്തനമാണ്. നീറ്റുകക്കയില്‍ ജലം ചേര്‍ത്താണ് സാധാരണയായി കാല്‍സ്യം ഹൈഡ്രോക്സൈഡ് നിര്‍മ്മിക്കുന്നത്. കുമ്മായം,ചുണ്ണാമ്പുവെള്ളം എന്നിവ കാല്‍സ്യം ഹൈഡ്രോക്സൈഡ് ആണ്. ബ്ലീച്ചിംഗ് പൊടി, കാസ്റ്റിക്ക് സോഡ, ഗ്ലാസ്, കടലാസ് തുടങ്ങിയവയുടെ വ്യാവസായിക നിര്‍മ്മാണത്തില്‍ കാല്‍സ്യം ഹൈഡ്രോക്സൈഡ് ഉപയോഗിക്കുന്നു. മണ്ണിന്റെ അമ്ലഗുണം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] കാല്‍സ്യം ക്ലോറൈഡ് CaCl2

സോഡആഷ് നിര്‍മ്മാണത്തിനിടയില്‍ ലഭിക്കുന്ന ഒരു ഉപോല്‍പ്പന്നമാണ് കാല്‍സ്യം ക്ലോറൈഡ്. ഉരുകിയ കാല്‍സ്യം ക്ലോറൈഡ് വൈദ്യുതവിശ്ലേഷണത്തിന് വിധേയമാക്കിയാണ് കാല്‍സ്യം നിര്‍മ്മിക്കുന്നത്. മഞ്ഞുമായി കൂട്ടിച്ചേര്‍ത്താല്‍ താഴ്ന്ന താപനിലയിലുള്ള ശീതമിശ്രിതം ലഭിക്കുന്നു. ശീതരാജ്യങ്ങളില്‍ റോഡിലെ മഞ്ഞുരുക്കാനായി കാല്‍സ്യം ക്ലോറൈഡ് വിതറാറുണ്ട്.

[തിരുത്തുക] കാല്‍സ്യം സള്‍ഫേറ്റ് CaSO4

കാല്‍സ്യത്തിന്റെ സള്‍ഫര്‍ സംയുക്തമാണിത്. ജിപ്സം പ്രകൃതിയില്‍ കാണപ്പെടുന്ന കാല്‍സ്യം സള്‍ഫേറ്റ് നിക്ഷേപമാണ്. ജലത്തിന് സ്ഥിരകാഠിന്യം നല്‍കുന്നതില്‍ പ്രധാനിയാണ് കാല്‍സ്യം സള്‍ഫേറ്റ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കാല്‍സ്യം സള്‍ഫേറ്റിന്റെ മറ്റൊരു രൂപമാണ്. ജിപ്സത്തെ ചൂടാക്കി അതിലെ ജലത്തിന്റെ അംശം കുറച്ചാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിക്കുന്നത്. പ്രതിമകളുടെ നിര്‍മ്മാണത്തിനും വൈദ്യരംഗത്ത് ബാന്‍ഡേജ് ഇടാനും എല്ലാം പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിക്കുന്നു.

[തിരുത്തുക] ശോധനാ പരീക്ഷണം

കാല്‍സ്യത്തിന്റെ ശോധനാപരീക്ഷണം. നീലജ്വാലക്ക് ചുവന്ന നിറം നല്‍കുന്നു.

നീലജ്വാലക്ക് കാല്‍സ്യം സംയുക്തങ്ങള്‍ ചുവന്ന നിറം നല്‍കുന്നു. കാല്‍സ്യം സംയുക്തമാണ് എന്ന് തിരിച്ചറിയാനുള്ള പരീക്ഷണമാണിത്.



"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D%E2%80%8C%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം