അർശസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈൽസ് (അർശസ്)
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Hemorrhoid.png
Schematic demonstrating the anatomy of hemorrhoids.
ICD-10 I84.
ICD-9 455
അസുഖങ്ങളുടെ പട്ടിക 10036
മരുന്നുകൾ 000292
ഇ-മരുന്നുകൾ med/2821  emerg/242
MeSH D006484

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ അർശസ് (English: Piles). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] കാരണങ്ങൾ

മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. [1] നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.

[തിരുത്തുക] പ്രതിവിധി

വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ (പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും) എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.

[തിരുത്തുക] ചികിത്സ

അലോപ്പതി, ആയുർ‌വേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല.


[തിരുത്തുക] അവലംബം

  1. Schubert MC, Sridhar S, Schade RR, Wexner SD (July 2009). "What every gastroenterologist needs to know about common anorectal disorders". World J. Gastroenterol. 15 (26): 3201–9. doi:10.3748/wjg.15.3201. PMC 2710774. PMID 19598294. 
"http://ml.wikipedia.org/w/index.php?title=അർശസ്&oldid=1314020" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ