ഉള്ളടക്കത്തിലേക്ക് പോവുക

വാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Banana
Banana 'tree' showing fruit and inflorescence
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Fruits of four different banana cultivars

ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്‌. തെക്ക്‌-കിഴക്കൻ ഏഷ്യയാണ്‌ വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌.

പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളാണ്.

കൃഷി ചെയ്യേണ്ട വിധം

[തിരുത്തുക]

മണ്ണൊരുക്കൽ

[തിരുത്തുക]

നല്ല നീർവാർച്ചയുള്ള, 50 സെ.മീ. ആഴമുള്ള മണ്ണാണ് അനുയോജ്യം. 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് യോജിച്ച താപനില. 50 സെ.മീ. നീളവും ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം. എന്നാൽ, വെള്ളക്കെട്ടുള്ളതും താഴ്ന്നതുമായ സ്ഥലങ്ങളിൽ വാരം കോരിയോ കൂനകൂട്ടിയോ മാത്രമേ നടാവൂ.

കാലാവസ്ഥ

[തിരുത്തുക]

പ്രതിവർഷം ശരാശരി 2000 മി.മീ. മുതൽ 4000 മി.മീ. വരെ മഴ കിട്ടുന്ന പ്രദേശങ്ങളിൽ വാഴ കൃഷിചെയ്യാം.

വാഴക്കന്ന് തെരഞ്ഞെടുക്കൽ

[തിരുത്തുക]

വാഴയുടെ നടീൽവസ്തുവിനെ വാഴക്കന്ന് എന്നാണ്‌ അറിയപ്പെടുന്നത്. രോഗകീടബാധകളില്ലാത്ത തോട്ടങ്ങളിൽ നിന്നുമാണ്‌ നടുന്നതിനായി വാഴക്കന്നുകൾ ശേഖരിക്കുന്നത്. വലിയ വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന മൂന്ന് നാലുമാസം പ്രായമുള്ള സൂചിക്കന്നുകളാണ്‌ നടുന്നതിനായി ശേഖരിക്കുന്നത്. രോഗങ്ങളോ കീടങ്ങളോ ബാധിക്കാത്തതും 35-45 സെ.മീ. ചുറ്റളവും 700-1000 ഗ്രാം ഭാരവും ഇടത്തരം വലിപ്പവുമുള്ള സൂചികന്നുകൾ നടാൻ ഉപയോഗിക്കാം.[1] മാണപ്പുഴു, നിമാവിരകൾ എന്നിവയെ നീക്കം ചെയ്യണം.മാണത്തിനുമുകളിൽ 15-20 സെ.മീ. ഉയരത്തിൽ കന്നുകൾ മുറിയ്ക്കണം. മാണപ്പുഴു, നിമാവിരകൾ എന്നിവയെ നീക്കം ചെയ്യണം. വേരുകൾ, വലിപ്പമുള്ള പാർശ്വമുകുളങ്ങൾ ഇവ നീക്കം ചെയ്ത് ചാണകം, ചാരം ഇവ കലക്കിയ വെള്ളത്തിൽ 3-4 ദിവസം വച്ച്, വെയിലത്തുണക്കണം. നടുന്നതിന്‌ മുൻപ് 15 ദിവസം വരെയെങ്കിലും തണലിൽ തന്നെ സൂക്ഷിക്കുകയും വേണം[2].

കന്നുനടേണ്ട സമയം

[തിരുത്തുക]

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കേരളത്തിൽ നേന്ത്രവാഴ നടാൻ പറ്റിയ സമയം.

കന്നുകൾ തമ്മിലുള്ള അകലം

[തിരുത്തുക]

വിവിധയിനം വാഴയിനങ്ങളിലെ കന്നുകൾ നടാനുള്ള അകലം താഴെത്തന്നിരിക്കുന്നു.[3]

ഒരു ഹെക്ടറിൽ നടാവുന്ന വാഴകളുടെ എണ്ണംഇനംചെടികൾ തമ്മിലുള്ള അകലം മീറ്ററിൽഅടിക്കണക്കിൽ
2150പൂവൻ, മൊന്തൻ, പാളയംകോടൻ, ചെങ്കദളി2.13 x 2.13(7 x 7)
2500നേന്ത്രൻ2.0 x 2.0(6 3/4x 6 3/4)
1730ഗ്രോമിഷൽ2.4 x 2.4(8 x 8)
2310റോബസ്റ്റ, മോൺസ്മേരി, ഡ്വാർഫ് കാവൻഡിഷ്2.4 x 1.8(8 x 6)

നടുന്ന വിധം

[തിരുത്തുക]

കുഴിയ്ക്കുമധ്യത്തിൽ മാണത്തിന്റെ പകുതിയും ഉൾക്കൊള്ളത്തക്കവിധത്തിൽ ചെറിയ കുഴിയെടുത്ത് കന്നുകൾ കുത്തനെ നിറുത്തി നടണം. കന്നുണക്കുന്ന സമയം കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ നടുന്നതിനുമുമ്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മി.ലി., 1 ലി. വെള്ളത്തിൽ എന്ന കണക്കിൽ അര മണിക്കൂർ മുക്കിവച്ചശേഷം നടണം. ജൈവവളങ്ങൾ കുഴിയിലിട്ട് വളരുന്നതോടെ, വളപ്രയോഗത്തിനുമുമ്പ് വാഴ മൂടിയാൽമതി. മഴക്കാലത്താണ് വാഴ നടുന്നതെങ്കിൽ കുഴികൾ ഉടനെതന്നെ മൂടേണ്ടതാണ്.

വളപ്രയോഗം

[തിരുത്തുക]

നടുന്ന സമയത്തോ ഒരുമാസത്തിനുശേഷമോ10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ പച്ചിലയോ ചേർക്കണം. അമ്ലരസമണ്ണാണെങ്കിൽ 1/2 മുതൽ 1 കി.ഗ്രാം വരെ കുമ്മായം നടുമ്പോൾ ചേർക്കാം. വാഴയൊന്നിന് വർഷത്തിൽ ഇനമനുസരിച്ച് താഴെത്തന്നിരിക്കുന്ന രീതിയിൽ വളം പ്രയോഗിക്കാം.[4]

വാഴയിനംപാക്യജനകംഭാവഹംക്ഷാരംയൂറിയരാജ്ഫോസ്മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
നേന്ത്രൻ (നനവാഴ)190115300415520500
പാളയംകോടൻ (വേനൽവാഴ)100200400220900665
മറ്റിനങ്ങൾ160-200160-200320-400350-440720-900525-665

വാഴപ്പഴം

[തിരുത്തുക]
വാഴപ്പഴം
നാല് തരം വാഴപ്പഴങ്ങൾ

വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ പഴത്തൊലിയാൽ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളിൽ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു.

വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി-6. ജീവകം സി, അന്നജം, ഫൈബർ, പൊട്ടാസ്യം, മഗ്‌നേഷ്യം എന്നിവയാൽ സമൃദ്ധമാണ്‌. ഇതിൽ മാംസ്യം തീരെ കുറവാണ്. അന്നജം ഉള്ളതിനാൽ പ്രമേഹ രോഗികൾ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അധികം പഴുക്കാത്ത വാഴപ്പഴം കൂടുതൽ ഗുണകരമാണ്.

വാഴപ്പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത തരികൾ പൂർണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌, ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്നു. ഇവ വാഴക്കന്ന് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാറില്ല.

വാഴക്കുല

medium banana contains about 105 calories, 27 grams of carbohydrates (mostly natural sugars in ripe bananas), 3 grams of fiber, and 1 gram of protein, with almost no fat. It is also a good source of key nutrients, including potassium (422 mg), vitamin B6 (31% DV), vitamin C, and magnesium. Bananas are rich in water and antioxidants, with the fiber content changing significantly with ripeness, as green bananas contain more resistant starch and ripe bananas contain more water-soluble pectin. Key Nutrients in a Medium Banana Calories: ~105 Carbohydrates: ~27 grams (with the majority being natural sugars in ripe bananas) Fiber: ~3.1 grams Protein: ~1 gram Fat: <1 gram Vitamins and Minerals Potassium: Around 422 mg (about 16% DV) Vitamin B6: A significant source, providing about 31% DV Vitamin C: Provides roughly 13% DV Magnesium: Around 32 mg (about 8% DV) Folate: Contains about 11% DV

വാഴയില

[തിരുത്തുക]
വാഴയിലയിൽ ഒരു സദ്യ

വിശേഷാവസരങ്ങളിൽ കേരളീയർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു. അട, ചക്ക പലഹാരം എന്ന ചക്കയട എന്നിവ ഉണ്ടാക്കുന്നതു വാഴയിലയിലാണ്‌. ആയുർവേദത്തിൽ പല ചികിൽത്സകളും ഇതിൽ കിടത്തിയാണ്‌ ചെയ്യുന്നത്. ഹിന്ദുക്കൾ ശവശരീരം ചിതയിലേക്കെടുക്കുന്നതിനു മുമ്പുള്ള ക്രിയകൾ വീടിന്റെ മുറ്റത്ത് വാഴയിലയിൽ കിടത്തിയാണു ചെയ്യുന്നത്.

വാഴയില

വാഴക്കൂമ്പ്‌

[തിരുത്തുക]


വാഴകൂമ്പ്

വാഴക്കൂമ്പിന്റെ മൂത്ത പോളകൾ എടുത്തുമാറ്റിയാൽ മൂപ്പെത്താത്ത പോളകൾ കാണാം. വാഴപ്പിണ്ടി പോലെ ഇതും ഭക്ഷ്യയോഗ്യമാണ്. ഇവ കൂട്ടി അരിഞ്ഞുണ്ടാക്കുന്ന തോരൻ സ്വാദിഷ്ഠമായ വിഭവമാണ്.[5][6]

വാഴക്കാമ്പ്‌

[തിരുത്തുക]

വാഴപ്പിണ്ടി

[തിരുത്തുക]
വാഴപിണ്ടി കുറുകെ ഛേദിച്ചത്
വാഴയിൽ നിന്നെടുത്ത വാഴപ്പിണ്ടി

വാഴയുടെ മധ്യഭാഗത്തുള്ള നല്ല വെളുത്ത നിറമുള്ള ഭാഗമാണ് പിണ്ടി. ഇത് ഭക്ഷ്യയോഗ്യമാണ്. പിണ്ടികൊണ്ടുണ്ടാക്കിയ തോരൻ കേരള ഗൃഹങ്ങളിൽ സാധാരണ ഉണ്ടാക്കാറുള്ള വിഭവമാണ്. പിണ്ടിയ്ക്ക് വയറിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.

വാഴനാര്‌

[തിരുത്തുക]
പ്രധാന ലേഖനം: വാഴനാര്

വാഴയുടെ പോളയോട് ചേർന്നുള്ള ഉണങ്ങിയ നാര് താൽകാലിക ആവശ്യത്തിന് കയറിനു പകരം ഉപയോഗിക്കാറുണ്ട്. വാഴപ്പോളകൾ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു. ഇങ്ങനെ എടുക്കുന്ന വാഴനാര്‌ ഉപയോഗിച്ച് ബാഗുകൾ, തടുക്കുകൾ, അലങ്കാര വസ്തുക്കൾ, ഉടുപ്പുകൾ എന്നിവവരെ ഉണ്ടാക്കുന്നുണ്ട്[7]. ആദ്യപടിയായി നാര്‌ വേർതിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകൾ നീക്കം ചെയ്ത് ബാക്കിയുള്ള പോളകൾ ഇളക്കി ഏകദേശം അര മീറ്റർ നീളത്തിൽ മുറിച്ച്; ഇരുമ്പുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേർപെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തിൽ ചീകുന്നത്. ഇങ്ങനെ വേർതിരിച്ച് എടുത്തിരിക്കുന്ന നാരുകൾ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു. കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരിൽ ഏകദേശം 25 ഗ്രാം മുതൽ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേർക്കുന്നതിന്‌ രണ്ട് മണിക്കൂർ മുൻപ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാൻ പാകത്തിൽ നിറം ചേർത്ത വെള്ളത്തിൽ ഇട്ടു രണ്ടു മണിക്കൂർ ചൂടാക്കുന്നു. അതിൽ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തിൽ കഴുകി തണലത്ത് ഉണക്കാൻ ഇടുന്നു. വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്റ്റ്റീസിലും നൽകപ്പെടുന്നുണ്ട്[7].

രോഗങ്ങൾ

[തിരുത്തുക]

വെള്ളക്കൂമ്പ് രോഗം

[തിരുത്തുക]
പ്രധാന ലേഖനം: വെള്ളക്കൂമ്പ് രോഗം

വാഴയുടെ കൂമ്പിലയുടെ അഗ്രഭാഗം വിരിയാതെ പുറത്തുവരികയും കൂമ്പില വെള്ളനിറമായി മാറുകയും ചെയ്യുന്ന ഒരു രോഗമാണ് വെള്ളക്കൂമ്പ് രോഗം. സാധാരണയായി കാത്സ്യത്തിന്റെ കുറവുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വഴനട്ട് നാലാം മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. അഞ്ച് - ആറ് മാസം പ്രായമാകുമ്പോൾ രോഗം തീവ്രമായി പ്രത്യക്ഷപ്പെടുന്നു. ഘട്ടം-ഘട്ടമായി ഉണ്ടാകുന്ന ഈ രോഗത്തിൽന്റെ തുടക്കകാലങ്ങളിൽ തലിരിലകളിൽ അല്ല രോഗത്തിന്റെ ലക്ഷണം കാണപ്പെടുക. തളിരിലകൾ സാധാരണപോലെ വിരിഞ്ഞ് പാകമായി വരുമ്പോൾ ഇലയുടെ ചുവട്ടിൽ നിന്നും ഏകദേശം 10-15 സെന്റീമീറ്റർ ഭാഗത്ത് ഇലകളിൽ ചെറിയ കുഴികൾ (ആഴത്തിലുള്ള മടക്കുകൾ) രൂപപ്പെടുന്നു. ഈ മടക്കുകൾക്ക് ഏകദേശം അര സെന്റീമീറ്റർ വരെ ആഴവുമുണ്ടാകാം. അടുത്ത ഇല ഉണ്ടാകുമ്പോൾ അവയുടെ ഞരമ്പുകൾക്ക് ലംബമായി മഞ്ഞകലർന്ന വരകൾ കാണപ്പെടുന്നു. ഇത്തരം വരകൾ ഇലയിലെ സ്വാഭാവികമായുള്ള ഒടിവുകൾക്ക് കുറുകെകാണ് ഈ വരകൾ കാണപ്പെടുക. അടുത്ത ഘട്ടത്തിൽ ഉണ്ടാകുന്ന കൂമ്പിലയിൽ മഞ്ഞവരകൾ കൂടാതെ കുഴിവുകളും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൂമ്പിലകൾ വെള്ളനിറത്തിലാകുകയും അഗ്രഭാഗം ചീയുകയും ചെയ്യുന്നു.

ഈ രോഗത്തിന്റെ പ്രതിവിധിയായി കാത്സ്യം നൽകുന്നത് പത്രപോഷണം എന്ന വളപ്രയോഗരീതിയിലൂടെയാണ്. കാത്സ്യം നേരിട്ട് ഇലകളിൽ പ്രയോഗിക്കുന്ന രീതിയാണിത്. കാത്സ്യത്തിനൊപ്പം ബോറോൺ കൂടി ചേർത്ത് പ്രയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യുന്നതായി കണ്ടേത്തിയിട്ടുണ്ട്. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കൽ മാത്രം വളപ്രയോഗം നൽകിയാൽ മതിയാകും.

ഇലപ്പുള്ളി രോഗം

[തിരുത്തുക]

ഇലപ്പുള്ളി അഥവാ സിഗാട്ടോക്ക ഒരു കുമിൾ രോഗമാണ്. ഇലകളിൽ മഞ്ഞനിറത്തിലുള്ള പൊട്ടുകളും വരകളും ഉണ്ടാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞ് നശിക്കുന്നു. അന്തരീക്ഷ ഈർപ്പം കൂടുതലുള്ള വർഷക്കാലത്താണ് ഇത് കൂടുതലായി കാണുന്നത്. ബോർഡോ മിശ്രിതം ഇലകളിൽ തളിക്കുകയാണ് പ്രതിവിധി. 1 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഉപയോഗിക്കാം.[8]

കൊക്കാൻ രോഗം

[തിരുത്തുക]

ഇത് ഒരു വൈറസ് രോഗമാണ്. തൈകളുടെ വാഴപ്പോളകളിൽ പിങ്ക് നിറത്തിലുള്ള വരകൾ കാണപ്പെടുന്നു. തവിട്ട് നിറത്തിലുള്ളവരകളും കാണപ്പെടാം. ഈ വരകളുടെ നിറം പിന്നിട് കറുപ്പായിത്തീരുന്നു. രോഗബാധയുള്ള വാഴയുടെ കുലകൾ ശുഷ്കിച്ച് വിരൽ പോലെ ആയിത്തീരുന്നു. വാഴത്തൈകൾ ലക്ഷണം കണ്ടയുടൻ പിഴുത് നശിപ്പിക്കുകയാണ് പ്രതിവിധി.

പനാമ വാട്ടം

[തിരുത്തുക]

ഇതു ബാധിച്ചാൽ വാഴയിലകൾ മഞ്ഞളിച്ച് കരിയുന്നു. വാഴപ്പോളകൾ വിണ്ടുകീറാനും സാധ്യതയുണ്ട്.

ശത്രുപ്രാണികൾ

[തിരുത്തുക]

വാഴയെ ബാധിക്കുന്ന പ്രധാനശത്രുകീടങ്ങൾ തടതുരപ്പൻ പുഴു, മാണവണ്ട്, എഫിഡ്, നിമാ വിരകൾ എന്നിവയാണ്.

തടതുരപ്പൻ പുഴു

[തിരുത്തുക]

വാഴയുടെ മുഖ്യ കീടമാണ് തടതുരപ്പൻ പുഴു. ഇതിന്റെ എൺ വണ്ടുകൾ വാഴത്തടയിൽ സുഷിരമുണ്ടാക്കി ഉള്ളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. വിരിഞ്ഞു പുറത്തുവരുന്ന വണ്ടുകൾ ഉള്ളിലിരുന്ന് തട തിന്നുന്നതിന്റെ ഫലമായി വാഴ ഒടിഞ്ഞു വീഴുന്നു. വാഴത്തടയിൽ ചെളിമണ്ണ് വേപ്പിൻ പിണ്ണാക്ക് കലർത്തി കുഴച്ചു തേക്കുന്നത് ഒരു പ്രതിരോധമാർഗ്ഗമാണ്.

മാണവണ്ട്

[തിരുത്തുക]

മാണവണ്ടിന്റെ പെൺ വണ്ടുകൾ മാണത്തിൽ സുഷിരമുണ്ടാക്കി ഉള്ളിൽ മുട്ട നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് വരുന്ന പുഴുക്കൾ മാണം തുരന്ന് ഉൾഭാഗം ഭക്ഷിക്കും. വാഴയുടെ വളർച്ച മുരടിക്കുന്നതാണ് ലക്ഷണം. ഇലകളുടെ എണ്ണം കുറയുകയും കുലയുടെ വലിപ്പം കുറയുകയും ചെയ്യും.

കുറുനാമ്പുരോഗം പടർത്തുന്ന കീടമാണിത്.

നിമാവിരകൾ

[തിരുത്തുക]

പലയിനം നിമാവിരകൾ വാഴയെ ബാധിക്കുന്നു. രൂക്ഷമായ ആക്രമണം മൂലം ഇലകളുടെ എണ്ണം കുറയാനും കുലകളുടെ വലിപ്പവും ഭാരവും കുറയാനും ഇടയാകുന്നു.

വിവിധ ഇനം വാഴകൾ

[തിരുത്തുക]
വാഴത്തോട്ടം

കുറിപ്പ്

[തിരുത്തുക]

ദഹനശക്തി കൂട്ടുന്നതിനുള്ള പ്രധാന വിഭവമാണ്‌ വാഴപ്പഴം. വാഴപ്പിണ്ടി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അർശസ്‌ എന്ന അസുഖത്തിന്‌ ആശ്വാസം ഉണ്ടാകും. കൂടാതെ വയറ് ശുദ്ധീകരിക്കുന്നതിനും വാഴപ്പിണ്ടികൊണ്ടുള്ള ആഹാരം സഹായിക്കും. വാഴയുടെ പൂവ് കഴിക്കുന്നത് അമിതമായി മൂത്രംപോകുന്നത് തടയുന്നു. വിളഞ്ഞ് പാകമായ ഏത്തക്ക ഉണക്കിപ്പൊടിച്ചത് പാലിൽ കലക്കി നൽകിയാൽ കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം, ഗ്രഹണി മുതലായ അസുഖങ്ങൾ മാറും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും.

കായ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ

[തിരുത്തുക]
നേന്ത്രക്കായ വളരുന്ന ഘട്ടത്തിൽ

രസാദി ഗുണങ്ങൾ

[തിരുത്തുക]
  1. രസം:മധുരം
  2. ഗുണം:സ്നിഗ്ധം, മൃദു, ശീതം
  3. വീര്യം:ശീതം
  4. വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഫലം , ഇല, പിണ്ടി, മാണം [9]

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

വാഴയിലയും വാഴത്തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ശീതപിത്തം (സ്കർ‌വി), അമ്ളത, നെഞ്ചെരിച്ചിൽ, വിരബാധ എന്നിവയെ ശമിപ്പിക്കുന്നു. വാഴമാണം പിത്തം, ശീതപിത്തം, തൊണ്ടവീക്കം, മദ്യപാനശീലം എന്നിവയുടെ ചികിൽസക്ക് നൽകുന്നു. കുടൽ വ്രണം മാറാൻ ഏത്തയ്ക്കാ പൊടി പതിവായി കഴിച്ചാൽ മതി. അധികം പഴുക്കാത്ത ഏത്തയ്ക്ക അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രത്യുത്പാദന ശേഷി കൂട്ടുമെന്നു പറയുന്നു.[10]. ശിശുക്കൾക്ക് ഏത്തക്കായ പൊടിച്ചത് ആഹാരമായി നല്കാറുണ്ട്.

ചിത്രശാല

[തിരുത്തുക]

വിഭവങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 5
  2. "വാഴ കർഷക കേരളം". Archived from the original on 2013-03-28. Retrieved 2011-11-06.
  3. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 6
  4. കൃഷിയങ്കണം, 2012 ഒക്ടോബർ- 2013 ജനുവരി, പേജ് 7
  5. DoolNews. "വാഴക്കൂമ്പ് തോരൻ". Retrieved 2020-10-14.
  6. തിരുവനന്തപുരം, കുമാരി എസ്, അങ്കണവാടി വർക്കർ. "രുചിയേറും വാഴക്കൂമ്പ് തോരൻ" (in ഇംഗ്ലീഷ്). Archived from the original on 2021-01-15. Retrieved 2020-10-14.{{cite web}}: CS1 maint: multiple names: authors list (link)
  7. 1 2 കർഷകശ്രീ മാസിക. ജൂൺ 2008. താൾ 43
  8. ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  9. ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  10. കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാഴ&oldid=4569075" എന്ന താളിൽനിന്ന് ശേഖരിച്ചത്