കെൽട്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെൽട്രോൺ
കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോർപ്പറേഷൻ
കെൽട്രോൺ മുദ്ര
തരം പൊതുമേഖലാ കമ്പനി
ആസ്ഥാനം തിരുവനന്തപുരം
വരുമാനം 109 കോടി രൂപ (2005-2006)
ആകെ വരുമാനം Green Arrow Up Darker.svg13 കോടി രൂപ[അവലംബം ആവശ്യമാണ്]
വെബ്‌സൈറ്റ് http://www.keltron.org

കേരള സർക്കാരിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലൿട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. കെ പി പി നമ്പ്യാരുടെ നേതൃത്വത്തിൽ 1970-കളിലാണ്‌ കെൽട്രോൺ ആരംഭിച്ചത്. കെൽട്രോണിന്റെ ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. ട്രാഫിക് സിഗ്നലുകളാണ് കെൽട്രോണിന്റെ മറ്റൊരു പ്രധാന ഉല്പന്നം. ഇപ്പോൾ ഐ.എസ്.ആർ.ഒ, പ്രതിരോധ വകുപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള ഉത്പന്നങ്ങളാണ‍് കെൽട്രോൺ പ്രധാനമായും നിർമ്മിക്കുന്നത്. കേരള സർക്കാരിന്റെ പ്രധാന കംപ്യൂട്ടർ ദാതാവാണ്‌ കെൽട്രോൺ. സോഫ്റ്റ്‍വെയർ വികസന രംഗത്തും കെൽട്രോണിന് ചെറുതല്ലാത്ത ഒരു സംഘം ഉണ്ട്.

2005-06 സാമ്പത്തിക വർഷം 109 കോടിരൂപയാണ് കെൽട്രോണിന്റെ അകെ വരുമാനം. 2004-05 സാമ്പത്തിക വർഷത്തിൽ ഇത് 84 കോടി രൂപയായിരൂന്നു. 2006-07 സാമ്പത്തിക വർഷത്തിൽ ഇത് 132 കോടിയായി വർദ്ധിച്ചു.

"http://ml.wikipedia.org/w/index.php?title=കെൽട്രോൺ&oldid=1210115" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ