ഇ.ടി. കുഞ്ഞൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇ.ടി. കുഞ്ഞൻ | |
|
ഒന്നാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1957 – 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | വി.പി.സി. തങ്ങൾ |
| മണ്ഡലം | പൊന്നാനി |
|
മൂന്നാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1967 – 1970 |
|
| മുൻഗാമി | ആർ. കൃഷ്ണൻ |
| പിൻഗാമി | വി. ഈച്ചരൻ |
| മണ്ഡലം | തൃത്താല |
|
|
|
| ജനനം | 1917 ഒക്ടോബർ |
| മരണം | 1985 ഡിസംബർ 3 (പ്രായം 68) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
| മക്കൾ | അഞ്ച് മകൻ, ഏഴ് മകൾ |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 17, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളനിയമസഭയിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, മൂന്നാം കേരളനിയമസഭയിൽ തൃത്താല നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.ടി. കുഞ്ഞൻ (ഒക്ടോബർ 1917 - ഡിസംബർ 3 1985). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1952-56 കാലഘട്ടങ്ങളിൽ മലബാർ നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
ഹരിജൻ സംഘം എന്ന സംഘടനയുടെ പ്രസിഡന്റായിരിക്കെയാണ് കുഞ്ഞൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിലും, സ്വാതന്ത്ര്യ സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.