മലബാർ സ്പെഷ്യൽ പോലീസ്
കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP.). ആസ്സാം റൈഫിൾസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ[അവലംബം ആവശ്യമാണ്] അർദ്ധസൈനിക വിഭാഗമാണിത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽമലപ്പുറം സ്പെഷ്യൽ പോലീസ് സ്ഥാപിതമായി. പിന്നീട് 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് അമർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യൽ പോലീസ്, പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ് (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. എം.എസ്സ്.പിയുടെ ആദ്യത്തെ കമാന്റന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്‌കോക്ക് ആയിരുന്നു.
സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച ഈ സേന സ്വാതന്ത്ര്യലബ്ദിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക് തിരിഞ്ഞു. 1947 നു ശേഷം മദ്രാസ് ആസ്ഥാനമായ എം.എസ്സ്.പി യുടെ 2 ആം ബറ്റാലിയൻ തമിഴ്നാട് പോലീസിന്റെ ഭാഗമായി. സൈന്യത്തോടൊപ്പം അതിർത്തിയിലും 60-കളിൽ നാഗാലാന്റിലും എം.എസ്സ്.പി. സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
[തിരുത്തുക] സേവനമേഖല
ഒരു സായുധസേനയുടെ കരുത്തും കെട്ടുറപ്പും എന്നും നില നിർത്തിയിട്ടുള്ള എം.എസ്സ്.പി യുടെ പ്രവർത്തനമേഖല പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളാണ്. എങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പലപ്പൊഴും കേരളത്തിനു പുറത്തും ആവശ്യാനുസരണം എം.എസ്സ്.പി യുടെ സേവനം ലഭിച്ചിട്ടുണ്ട്.
[തിരുത്തുക] സാഹിത്യത്തിൽ
ഒ.വി. വിജയന്റെ 'തലമുറകൾ' എന്ന നോവലിന്റെ പശ്ചാത്തലം എം. എസ്. പിയുടെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ അരീക്കോടാണ്.