പേരാൽ
| പേരാൽ | |
|---|---|
| Illustration of Ficus benghalensis | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Urticales |
| കുടുംബം: | Moraceae |
| ജനുസ്സ്: | Ficus |
| Species | |
|
Many species, including: |
|
ആൽ വർഗത്തിൽ പെട്ട ഒരു മരമാണ് പേരാൽ . Ficus benghalensis എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. സമൃദ്ധമായ തണൽ നൽകുന്ന മരമായതുകൊണ്ട് പുരാതനകാലം മുതലേ മനുഷ്യർ ഒത്തുകൂടലുകൾക്ക് ഈ മരത്തിന്റെ ചുവടുകൾ ഉപയോഗിച്ചുവന്നു. തന്മൂലം കാലക്രമേണ ഇത് ഭാരതീയ സംസ്കൃതിയിൽ അവിഭാജ്യമായ ഒരു സ്ഥാനം കയ്യടക്കി. ആദ്യകാലത്ത് ദൈവാരാധനക്കുകൂടി ഉപയോഗിച്ചുവന്ന പല പേരാലിൻ ചുവടുകളും പിൽക്കാലത്ത് അറിയപ്പെടുന്ന ആരാധനാലയങ്ങളായി മാറിയിട്ടുണ്ട്.
ഇന്ത്യയുടെ ദേശീയവൃക്ഷമാണ് പേരാൽ. [1]
[തിരുത്തുക] പ്രത്യേകതകൾ
ഇവയുടെ ഇലയുടെ അഗ്രം വൃത്തകാരത്തിലാണ് അവസാനിക്കുന്നത്. സ്വതവേ ബലം കുറഞ്ഞ തടിയായതുകൊണ്ടും പടർന്നുപന്തലിക്കുന്ന ശീലമുള്ളതുകൊണ്ടും പേരാലിൻ കൊമ്പുകളിൽ നിന്നു ധാരാളം താങ്ങുവേരുകൾ വള്ളികകളുടെ രൂപത്തിൽ താഴോട്ടിറങ്ങി മണ്ണിലുറച്ച് തടിയായി മാറുന്നു. ഇങ്ങനെ ഏക്കറുകളോളം പടർന്നുപന്തലിക്കാൻ ഈ മരങ്ങൾക്കു കഴിയും. വളരെ പെട്ടെന്ന് പുഷ്പിച്ച് ഫലമായി വേഗത്തിൽ പഴുത്തു തീരുന്ന ഇതിന്റെ കായകൾക്ക് ചുവപ്പു നിറമാണ്. ഇവ പഴുക്കുന്ന സമയത്ത് എല്ലാ പക്ഷികളും ഇത് തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്. "ആലിൻപഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ് " എന്നൊരു ചൊല്ലു തന്നെ നടപ്പുണ്ട്.
[തിരുത്തുക] ചിത്രശാല
- പേരാലിന്റെ ചിത്രങ്ങൾ
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Stranglers and Banyans, palomar.edu
- Plant Cultures: Banyan tree history and botany, plantcultures.org.uk
|
|||||