പുളി (മരം)
| വാളൻപുളി | |
|---|---|
| കായ്ച്ചു കിടക്കുന്ന വാളൻപുളി മരം | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Caesalpinioideae |
| Tribe: | Detarieae |
| ജനുസ്സ്: | Tamarindus |
| വർഗ്ഗം: | T. indica |
| ശാസ്ത്രീയ നാമം | |
| Tamarindus indica L. |
|
| പര്യായങ്ങൾ | |
|
|
ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി, വിത്ത് കിളിർപ്പിച്ചോ, ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം, സാധാരനയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു, ബട്ടിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ. മധുരമുള്ളയിനം പുളികളെ സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും, ഏകദേശം പത്തു വർഷം കഴിഞ്ഞാൽ 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :അമ്ലം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി [1]
ചിത്രശാല [തിരുത്തുക]
- പുളിയുടെ ചിത്രങ്ങൾ
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- കൂടുതൽ വിവരങ്ങൾ]
- [1] ചിത്രങ്ങളും വിവരങ്ങളും