വട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വട്ട
വട്ട (പൊടിഞ്ഞി)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ജനുസ്സ്: Macaranga
വർഗ്ഗം: M. peltata
ശാസ്ത്രീയ നാമം
Macaranga peltata
Roxb. Mueller
പര്യായങ്ങൾ
  • Macaranga roxburghii
  • Tanarius peltatus
  • Mappa peltata

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണു് വട്ട (Macaranga peltata). ആവണക്ക് ഉൾപ്പെടുന്ന കാസ്റ്റർ (Castor) അഥവാ യൂഫോർബിയാസീ ( (Euphorbiaceae) കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്.

ഉള്ളടക്കം

പേരുകൾ [തിരുത്തുക]

വട്ടമരം പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നെല്ലാം കൂടി അറിയപ്പെടുന്നു. സംസ്കൃതത്തിൽ ചണ്ഡാല എന്നു പേരുള്ള വട്ടയുടെ ശാസ്ത്രീയനാമം മാക്കരങ്ങ പെൽറ്റാറ്റ (Macaranga peltata) എന്നാണു്. വിവിധ വർഗ്ഗീകരണപ്പട്ടികകളിൽ Macaranga roxburghii, Tanarius peltatus, Mappa peltata എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ടു്.

  • ഹിന്ദി: ചണ്ഡ് കാൽ (चणड काल)
  • മറാത്തി: ചണ്ഡാ , ചൻഡ്‌വർ
  • തമിഴ്: വട്ടക്കണ്ണി
  • തെലുഗു: ബൊദ്ധി
  • ഒഡിഷ: പിയാനിയ
  • കൊങ്കണി: കൊണ്ടത്താമര

വിവരണം [തിരുത്തുക]

പാൽ‌പ്പശയുള്ള വൃക്ഷങ്ങളിൽ പെട്ട വട്ട പൂർണ്ണവളർച്ചയിൽ 10 മീറ്റർ വരെ ഉയരമെത്തും. ചെറിയ ചെടികൾക്കു് തണ്ടിലും ഇലകളിലും വെൽവെറ്റു പോലെ മൃദുവായ രോമങ്ങൾ കാണാം. ഇരുപതുമുതൽ 50 വരെ സെന്റിമീറ്റർ വലുപ്പമെത്താവുന്ന ഇലകൾ ഒന്നിടവിട്ട് വിന്യസിക്കപ്പെട്ടിരിക്കുന്നു. വട്ടയുടെ എളുപ്പം തിരിച്ചറിയാവുന്ന പ്രത്യേകത അതിന്റെ ഇലകളുടെ ആകൃതിയാണു്.

ഉപയോഗങ്ങൾ [തിരുത്തുക]

ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലുപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു. ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്. കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടു്.

ചിത്രശാല [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=വട്ട&oldid=1695315" എന്ന താളിൽനിന്നു ശേഖരിച്ചത്