ഞാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jamun
ഞാവൽ (Syzygium cumini)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Syzygium
വർഗ്ഗം: S. cumini
ശാസ്ത്രീയ നാമം
Syzygium cumini
(L.) Skeels.

ഞാവൽ പഴങ്ങൾ അഥവാ ഞാറക്ക ഉണ്ടാകുന്ന മരമാണ്‌ ഞാവൽ. ഇത് ഒരു നിത്യഹരിത വൃക്ഷമാണ്‌. Myrtaceae സസ്യകുടുംബത്തിലുള്ള ഇതിന്റെ ശാസ്ത്രീയനാമം Eugenia Jambolana എന്നാണ്‌. സംസ്കൃതത്തിൽ ജംബൂ എന്നറിയപ്പെടുന്ന ഇതിന്റെ ആംഗലേയ നാമം Black plum എന്നാണ്‌. വലിയ ശിഖരങ്ങളായി വളരുന്ന ഒരു വൃക്ഷമായ ഞാവൽ മീനം-മേടം മാസങ്ങളിലാണ്‌ പൂക്കുന്നത്[1]. കായ്കൾ പഴുക്കുന്നതോടെ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു. ഇതിന്റെ വിത്ത് മാത്രമല്ല ഔഷധത്തിന്‌ ഉപയോഗിക്കുന്നത്. ഇലകളും തൊലിയും ഔഷധങ്ങളിൽ ഉപയോഗിക്കുന്നു[1]. രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്. കുരു മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കുന്നത്.[2]

ഞ്ഞാവൽ പഴങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു

ഉള്ളടക്കം

[തിരുത്തുക] ഔഷധ ഉപയോഗം

ഞാവലിന്റെ കുരുവിൽ അടങ്ങിയിരിക്കുന്ന ജാംബോലിൻ എന്ന ഘടകം ശരീരത്തിലെ ധാന്യക്കൂറിനെ പഞ്ചസാരയാക്കിമാറ്റുന്നത് തടയുന്നു[1]. ഞാവൽ പഴം കഴിക്കുന്നത് മൂലം വയറിന്‌ സുഖം കിട്ടുന്നത് കൂടാതെ മൂത്രം ധാരാളം പോകുന്നതിന്‌ കാരണമാകുന്നു[1].

[തിരുത്തുക] ഔഷധമൂല്യം

ഞാവലിന്റേയും മാവിന്റേയും നെല്ലിക്കയുടെ നീരും ആട്ടിൻ പാലിൽ തേൻ ചേർത്ത് കഴിച്ചാൽ രക്തസ്രാവത്തോടുകൂടിയ അതിസാരം കൂറയുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു[1]. ഞാവലിന്റെ കുരു 3 ഗ്രാം പൊടിച്ച് വെള്ളത്തിൽ കലർത്തി 4 നേരം കഴിച്ചാൽ പ്രമേഹം കുറയും [2]

[തിരുത്തുക] സാഹിത്യം

ജാംബൂഫലാനി പക്വാനി

പതന്തി വിമലേ ജലേ

കപികമ്പിത ശാഖാഭ്യാം

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു


കുരങ്ങൻ മരക്കൊമ്പ് ഇളക്കുമ്പോൾ പാകമായ ഞാവല്പഴങ്ങൾ വെള്ളത്തിൽ വീർണ് ഗുഗ്ഗുളു എന്ന് ശബ്ദം ഉണ്ടാവുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചടികൽ എന്ന പുസ്തകത്തിൽ നിന്നും. താൾ 86.H&C Publishing House, Thrissure
  2. 2.0 2.1 കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

[തിരുത്തുക] പുറംകണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഞാവൽ&oldid=1204413" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ