കരിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Ebenaceae
ജനുസ്സ്: Diospyros
വർഗ്ഗം: D. ebenum
ശാസ്ത്രീയ നാമം
Diospyros ebenum
J.Koenig
Rough ebony

നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം അഥവാ കരിന്താളി(Ebony). ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.(ശാസ്ത്രീയനാമം: Diospyros ebenum). കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം അറിയപ്പെടുന്നു.

കരിമരത്തിന്റെ തടിയിൽ തീർത്ത ഒരു ദാരുശില്പം)

ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല[അവലംബം ആവശ്യമാണ്]. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.

ചിത്രശാല [തിരുത്തുക]

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കരിമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=കരിമരം&oldid=1684804" എന്ന താളിൽനിന്നു ശേഖരിച്ചത്