നീരാൽ
| Celastraceae നീരാൽ |
|
|---|---|
| Oriental Staff Vine (Celastrus orbiculatus) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Celastrales |
| കുടുംബം: | Celastraceae R.Br. |
| Subfamilies | |
|
Celastroideae |
|
സെലാസ്ട്രേസീ (Celastraceae) സസ്യകുടുംബത്തിൽപ്പെടുന്ന വൻവൃക്ഷമാണ് നീരാൽ. ഇതിന്റെ ശാസ്ത്രനാമം കാസിൻ കേഡാർനദി (Cassin kedarnad) എന്നാണ്. ധാരാളം ജലം സംഭരിച്ചു വയ്ക്കുന്നതിനാൽ ഈ വൃക്ഷത്തെ തണ്ണിമരം അഥവാ നീരാൽ എന്നും വിളിക്കുന്നു. കേരളത്തിൽ അത്യപൂർവമായ ഈ വൃക്ഷം സൈലന്റ്വാലി വനാന്തരങ്ങളിൽ വിരളമായി കാണപ്പെടുന്നുണ്ട്. 80-100 വർഷം വരെ ആയുസ്സുള്ള ഈ വൃക്ഷത്തിന്റെ പ്രജനനം അത്യപൂർവമായെ നടക്കാറുള്ളൂ.
1993-ൽ സൈലന്റ്വാലി വനാന്തരങ്ങളിൽ നീരാൽ വൃക്ഷത്തെ കണ്ടെത്തി നാമകരണം ചെയ്തത് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ശശിധരനാണ്. ഇവിടെ ധാരാളം നീരുറവകളുള്ള സ്ഥലത്താണ് ഈ വൃക്ഷം സമൃദ്ധമായി വളരുന്നത്. വരൾച്ച അനുഭവപ്പെടുന്നപ്രദേശങ്ങളിൽ ഇതു വളരുന്നില്ല.
30 മീറ്ററോളം ഉയരത്തിൽ വളരുന്ന നീരാലിന്റെ കാതലിന് ഈടും ഉറപ്പും കുറവാണ്. വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തിൽ പുഷ്പങ്ങളും കായ്കളും ഉണ്ടാകാറുണ്ടെങ്കിലും തൈകൾ മുളയ്ക്കാത്തതിനാലാണ് വംശനാശഭീഷണി നേരിടുന്നത്. അത്യപൂർവമായ ഈ വൃക്ഷത്തെപ്പറ്റിയുള്ള പഠനങ്ങൾ പുരോഗമിച്ചു വരുന്നു.
[തിരുത്തുക] അവലംബം
- ↑ "Celastraceae R. Br., nom. cons.". Germplasm Resources Information Network. United States Department of Agriculture. 2003-01-17. http://www.ars-grin.gov/cgi-bin/npgs/html/family.pl?235, ശേഖരിച്ചത്: 2009-04-16.