പരുവമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരുവമരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
Tribe: Moreae
ജനുസ്സ്: Streblus
വർഗ്ഗം: S. asper
ശാസ്ത്രീയ നാമം
Streblus asper
Lour.

പശ്ചിമഘട്ടത്തിലെ നനവാർന്ന മലകളിൽ കാണുന്ന ചെറിയ നിത്യഹരിതവൃക്ഷമാണ് പരുവമരം. ഇന്ത്യയിലും മ്യാന്മറിലും കാണുന്ന ഈ വൃക്ഷം 8 മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.(ശാസ്ത്രീയനാമം: Streblus asper). 700-വർഷത്തോളമായി തായ്ലാന്റിൽ പേപ്പർ ഉണ്ടാക്കാൻ ഈ മരം ഉപയോഗിച്ചുവരുന്നു[1]. പുരാതന തായ് ലിഖിതങ്ങളെല്ലാംതന്നെ പരുവമരത്തിന്റെ തടിയിൽ എഴുതപ്പെട്ടവയാണ്. ഇപ്പോഴും ഇതുപയോഗിച്ച് പേപ്പർ ഉണ്ടാക്കാറുണ്ട്. പലനാട്ടിലും പല്ലുവൃത്തിയാക്കാൻ ഇതിന്റെ കമ്പ് ഉപയോഗിച്ചിരുന്നു. വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്[2]. ഇലയിൽ നിന്നും വേർതിരിക്കുന്ന സംയുക്തത്തിന് ഔഷധഗുണമുണ്ട്. വിയറ്റ്നാമിലും പലവിധ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. കാൻസറിന് എതിരെയും പരുവമരം ഔഷധമാണ്[3].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പരുവമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Streblus asper എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=പരുവമരം&oldid=1694855" എന്ന താളിൽനിന്നു ശേഖരിച്ചത്