ചോലവേങ്ങ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചോലവേങ്ങ | |
|---|---|
| ചോലവേങ്ങയുടെ ഇലയും പൂക്കളും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malpighiales |
| കുടുംബം: | Phyllanthaceae |
| Tribe: | Bischofieae |
| ജനുസ്സ്: | Bischofia |
| വർഗ്ഗം: | B. javanica |
| ശാസ്ത്രീയ നാമം | |
| Bischofia javanica Blume |
|
| പര്യായങ്ങൾ | |
|
|
|
തിരിപ്പൂ, നീലി, മ്ലാചെതയൻ എന്നെല്ലാം അറിയപ്പെടുന്ന് ചോലവേങ്ങ 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Bischofia javanica). പശ്ചിമഘട്ടത്തിലെങ്ങും ഇന്തോമലേഷ്യയിലും കണ്ടുവരുന്നു [1]. ഇംഗ്ലീഷിൽ Bishop wood, Autumn Maple[2] എന്നെല്ലാം അറിയപ്പെടുന്നു. ആസ്സാമിലെ കാടുകളിൽ കടുവകൾ ഈ മരത്തിൽ നഖം കൊണ്ട് പോറലേൽപ്പിച്ച് അതിർത്തി അടയാളപ്പെടുത്തുന്നു. അമേരിക്കയിലേക്ക് കൊണ്ടുചെന്ന ഈ മരം അവിടെ ഇപ്പോഴൊരു അധിനിവേശവൃക്ഷമായി കണക്കാക്കിവരുന്നു [3]. വളരെപ്പെട്ടെന്നു വളാരുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായും നട്ടുവളർത്താറുണ്ട്. മുറിച്ചയുടനെ മരത്തിന് വിനാഗിരിയുടെ മണമുണ്ട് [4]. പച്ചകളർന്ന പൂക്കുലകളും തുടർന്ന് ബ്രൌൺ-മഞ്ഞ നിറമുള്ള ഫലങ്ങളും ഇതിനെ ഒരു ഭംഗിയുള്ള വഴിയോരവൃക്ഷമാക്കി മാറ്റുന്നു [5]
ഉപയോഗങ്ങൾ [തിരുത്തുക]
- ഇരുണ്ടുചുവന്ന കടുപ്പമുള്ള തടി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
- തടി വിറകായും ഉപയോഗിക്കുന്നു.
- പേപ്പർ ഉണ്ടാക്കാൻ പറ്റിയ തടിയാണിത്.
- പഴങ്ങൾ മദ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- ഭക്ഷ്യയോഗ്യമായ കുരുക്കളിൽ 30-54 % എണ്ണയടങ്ങിയിരിക്കുന്നു, ഇത് ഘർഷണം കുറയ്ക്കാനുള്ള എണ്ണയായി ഉപയോഗിക്കുന്നു.
- തടിയിൽനിന്നും കിട്ടുന്ന ചുവന്ന കറ ചായമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- വേരുകൾക്ക് ഔഷധഗുണമുണ്ട്.
- ലാവോസിൽ ഇലകൾ ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിച്ചുവരുന്നു.
അവലംബം [തിരുത്തുക]
- ↑ http://www.biotik.org/india/species/b/biscjava/biscjava_en.html
- ↑ http://www.hkflora.com/v2/leaf/euphor_show_plant.php?plantid=1016
- ↑ http://plants.ifas.ufl.edu/node/69
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1783
- ↑ http://www.banana-tree.com/Product/BISCHOFIA-javanica-Toog-tree-SKU340-311.htm
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://plants.usda.gov/java/profile?symbol=BIJA
- [1] ചോലവേങ്ങയുടെ ധാരാളം ചിത്രങ്ങൾ
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Bischofia_javanica.htm
- [2] വിവിധ പേരുകൾ
- [3]
- http://www.pngplants.org/PNGtrees/TreeDescriptions/Bischofia_javanica_Blume.html
- http://delta-intkey.com/wood/en/www/eupbijav.htm
- http://www.fleppc.org/ID_book/bischofia%20javanica.pdf
- http://www.invasive.org/weeds/asian/bischofia.pdf
- http://www.fpl.fs.fed.us/documnts/TechSheets/Chudnoff/SEAsian_Oceanic/new_pdf_files/Bischofia.pdf
വിക്കിമീഡിയ കോമൺസിലെ Bischofia javanica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'ചോലവേങ്ങ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
[[zh-min-nan:Ka-tang]