ശിംശപ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശിംശപ Dalbergia sissoo |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Dalbergia |
| വർഗ്ഗം: | D. sissoo |
| ശാസ്ത്രീയ നാമം | |
| Dalbergia sissoo Roxb. |
|
ഒരു പത്രപാതിവൃക്ഷമാണ് (deciduous tree) ശിംശപ. ഇൻഡ്യൻ റോസ് വുഡ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഭാരതഉപഭൂഖണ്ഡമാണ് ജന്മദേശം.പഞ്ചാബ് സംസ്ഥാനത്തിന്റെ ദേശീയ വൃക്ഷം ശിംശപയാണ്.
പുരാണങ്ങളിലെ പരാമർശം [തിരുത്തുക]
രാമായണത്തിൽ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ലങ്കേശനായ രാവണന്റെ അശോകവനിയിൽ സീത ഇരിക്കുന്നത് ശിംശപാവൃക്ഷച്ചുവട്ടിലാണ്. ഭാഗവതത്തിൽ രാമായണകഥ പറയുന്ന ഭാഗത്ത് ശ്രീരാമൻ സീതയെ കാണുന്ന ഭാഗം ഇപ്രകാരം വർണിച്ചിരിക്കുന്നു.
| “ | തതോ ദദർശ ഭഗവാൻ അശോകവനികാശ്രമേ ക്ഷാമംസ്വ വിരഹവ്യാധിം ശിംശപാമൂലം ആശ്രിതം |
” |
അതിനുശേഷം ഭഗവാൻ (ശ്രീരാമൻ) സീതയെ കണ്ടു : അശോകവനത്തിൽ - ക്ഷീണിച്ച് മെലിഞ്ഞ്, വിരഹത്താൽ വ്യാധിപൂണ്ട്, ശിംശപാവൃക്ഷച്ചുവട്ടിൽ ആശ്രയം പ്രാപിച്ച രീതിയിൽ.