പേര
| പേര | |
|---|---|
| പേര (Apple Guava Psidium guajava) പൂവും ഇലകളും |
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | പുഷ്പിക്കുന്ന വൃക്ഷം (Magnoliophyta) |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Myrtaceae |
| ജനുസ്സ്: | Psidium L. |
സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗുജാവ).
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. [1]
രാസഘടകങ്ങൾ [തിരുത്തുക]
വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.
ഔഷധ ഉപയോഗം [തിരുത്തുക]
മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.
| പേരയ്ക്കയിലെ പോഷക മൂല്യം[2] | (പഴുത്തത്, 100 ഗ്രാമിൽ) |
| ഊർജ്ജം | 112 കിലോ കാലറി |
| പഞ്ചസാരകൾ | 5 ഗ്രാം |
| നാരുകൾ | 3.7 ഗ്രാം |
| കൊഴുപ്പ് | 0.5 ഗ്രാം |
| മാംസ്യം | 0.8 ഗ്രാം |
| ജീവകം സി | 230 മില്ലി ഗ്രാം |
| ജീവകം ബി വർഗ്ഗം | 0.32 മില്ലി ഗ്രാം |
| കരോട്ടീൻ | 435 മില്ലി ഗ്രാം |
| പൊട്ടാസ്യം | 430 മില്ലി ഗ്രാം |
| കാത്സ്യം | 13 മില്ലി ഗ്രാം |
| ഇരുമ്പ് | 0.4 മില്ലി ഗ്രാം |
അവലംബം [തിരുത്തുക]
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ പാകിസ്താൻ ജേർണൽ ഒഫ് ന്യുട്രീഷൻ