കുരങ്ങുമഞ്ഞൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരങ്ങു മഞ്ഞൾ (Achiote)
കുരങ്ങു മഞ്ഞൾ പുഷ്പം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malvales
കുടുംബം: Bixaceae
ജനുസ്സ്: Bixa
വർഗ്ഗം: B. orellana
ശാസ്ത്രീയ നാമം
Bixa orellana
L.
Synonyms

കുരങ്ങൻ കായ

ദക്ഷിണ ഇന്ത്യയിലെ നനവുള്ള ഇലപൊഴിയും കാടുകളിൽ അങ്ങിയായി കണ്ടുവരുന്ന ഒരു ചെറുമരമാണ് കുരങ്ങുമഞ്ഞൾ. മദ്ധ്യ അമേരിക്കയിനിന്നാണ് ഇതിവിടെ എത്തിയിട്ടുള്ളത് എന്നു കരുതപ്പെടുന്നു. കുപ്പമഞ്ഞൾ,കുരങ്ങൻ കായ, കുങ്കുമപൂമരം എന്നൊക്കെയും ഇത് അറിയപ്പെടുന്നു. 20 അടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടി 50 വർഷത്തോളം നിലനിൽക്കും[1].

ഉള്ളടക്കം

[തിരുത്തുക] രൂപവിവരണം

ഏകാന്തര പത്രവിന്യാസമാണ്. അനുപർണങ്ങൾ ചെറുതാണ്. ഇല ഞെരടിയാൽ ദുർഗന്ധം അനുഭവപ്പെടും. മൂന്നു വർഷം പ്രായമായാൽ കുപ്പമഞ്ഞൾ പൂവിടാൻ തുടങ്ങും. പൂവ് കുലകളായിട്ടായിരിക്കും. ഡിസമ്പർ ജനുവരി മാസങ്ങളാണ് പൂക്കാലം.

കുപ്പമഞ്ഞൾ മരം

രണ്ടുതരം പൂക്കൾ ഉണ്ടാകുന്നയിനം കുപ്പമഞ്ഞൾ മരങ്ങൾ കണ്ടുവരുന്നു. ഒന്നിൽ വെള്ളപൂക്കളും മറ്റതിൽ ഇളം ചുവപ്പുപൂക്കളും. വെള്ളപൂക്കൾ ഉണ്ടാകുന്ന മരത്തിൽ പച്ചനിറത്തിലുള്ള കായ്കളും മറ്റതിൽ കടുംചുവപ്പു കായ്കളുമാണ് ഉണ്ടാകുന്നത്. അഞ്ചു സെന്റീമീറ്ററോളം വ്യാസമുള്ള പുഷ്പങ്ങൾക്ക് അഞ്ചുവീതം ബാഹ്യദളങ്ങളും ദളങ്ങളും ഉണ്ട്. പൂക്കൾ ദ്വിലിംഗികൾ ആണ്. അണ്ഡാശയത്തിന് ഒരറമാത്രമേയുള്ളു. ഡിസമ്പറിൽ കായ് വിളഞ്ഞുതുടങ്ങും. കായിൽ ചെറുമുള്ളുകൾ ധാരാളമായി കാണുന്നു.

[തിരുത്തുക] പുനരുത്പ്പാദനം

കായുടെ ഉൾഭാഗം

വിത്തുകൾ പാകിയും കമ്പുമുറിച്ചുനട്ടും പുനരുത്പ്പാദനം നടത്താം. മിതമായ മഴയും ഫലപുഷ്ടിയുള്ള മണ്ണും വളർച്ചക്കാവശ്യമാണ്.

[തിരുത്തുക] ഉപയോഗം

കായുടെ തൊണ്ടിൽ നിന്നുത്പാതിപ്പിക്കുന്ന ചായം (അർന്നട്ടോ അഥവാ ഓർലിയൻ ചായം) ഭക്ഷ്യപദാർഥങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്നു. പരുത്തിതുണികൾക്ക് ചായം പിടിപ്പിക്കൻ മുൻകാലങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. ഈചായത്തിലെ പ്രധാന ഘടകം ബിക്സിൻ (C25H36O4) ആണ്.

Bixa orellana.jpg
Urucum (bixa orellana) seeds.jpg

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://www.flowersofindia.net/catalog/slides/Lipstick%20Tree.html
"http://ml.wikipedia.org/w/index.php?title=കുരങ്ങുമഞ്ഞൾ&oldid=1205795" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ