ചന്ദനവേമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചന്ദനവേമ്പ് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Eudicots |
| നിര: | Sapindales |
| കുടുംബം: | Meliaceae |
| ജനുസ്സ്: | Toona |
| വർഗ്ഗം: | T. ciliata |
| ശാസ്ത്രീയ നാമം | |
| Toona ciliata M. Roem. |
|
ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃഷമാണ് ചന്ദനവേമ്പ്. ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്[1]. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്.
ഉള്ളടക്കം |
[തിരുത്തുക] രസാദി ഗൂണങ്ങൾ
- രസം : തിക്തം, മധുരം
- ഗുണം : സ്നിഗ്ധം
- വീര്യം : ശീതം
- വിപാകം : മധുരം
[തിരുത്തുക] ഔഷധ ഗുണം
പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു.