വെങ്കടവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെങ്കടവം
Lophopetalum wightianum.jpg
വെങ്കടവത്തിന്റെ ഇലകൾ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: Celastrales
കുടുംബം: Celastraceae
ജനുസ്സ്: Lophopetalum
വർഗ്ഗം: L. wightianum
ശാസ്ത്രീയ നാമം
Lophopetalum wightianum
Arn.

ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആൻഡമാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് വെങ്കടവം (ശാസ്ത്രീയനാമം: Lophopetalum wightianum). വെൺകൊട്ട, വെമ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം[1]. ഇന്ത്യ കൂടാതെ കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മർ, പാക്കിസ്ഥാൻ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലുംകാണപ്പെടുന്നു[2]. കേരളത്തിലെ നിത്യഹരിതവനങ്ങളിലും നനവാർന്ന മഴക്കാടുകളിലും ഇവ നന്നായി വളരുന്നു.

വിവരണം[തിരുത്തുക]

നിത്യഹരിതമായ ഇവ 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[3]. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്[4]. അനുപർണ്ണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് വളരെ വീതിയും നീളവുമുണ്ട്. ജനുവരിയിലാണ് സസ്യം പുഷ്പിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം റോസ് നിറമാണ്. ഇവയിൽ അഞ്ചു വീതം ദളങ്ങളും ബാഹ്യദളങ്ങളും കേസരങ്ങളും ഉണ്ട്. മഴക്കാലത്താണ് കായ മൂപ്പെത്തുന്നത്. വിത്തുകൾക്ക് ജീവനക്ഷമത കുറവായതിനാൽ വനത്തിൽ സ്വാഭാവിക പുനരുത്ഭവം കുറവാണ്. തടിക്കു ഭാരവും ഈടും ഇല്ലാത്തതിനാൽ കളിപ്പാട്ടം, തീപ്പെട്ടി എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വെങ്കടവം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Lophopetalum wightianum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=വെങ്കടവം&oldid=1799165" എന്ന താളിൽനിന്നു ശേഖരിച്ചത്