അമ്പഴം
| അമ്പഴം | |
|---|---|
| Spondia dulcis | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Sapindales |
| കുടുംബം: | Anacardiaceae |
| ജനുസ്സ്: | Spondias L. |
| Species | |
|
|
സ്പോണ്ടിയാസ് ജനുസ്സിൽ പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. 25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ് അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.
ഉള്ളടക്കം |
[തിരുത്തുക] ഔഷധഗുണങ്ങൾ
അമ്പഴത്തിന്റെ ഇലയും, തൊലിയും, കായും പശയും ഉപയോഗിക്കാം.
- കർണ്ണ രോഗങ്ങൾ
- വിഷ ചികിത്സ
- ഗൊണോറിയ
- ഗ്രഹണി
[തിരുത്തുക] കുറിപ്പുകൾ
തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ നാമം സ്പോണ്ടിയാസ് മോമ്പിൻ എന്ന തരം അമ്പഴത്തിന്റെ തായ് നാമമായ മാക്കോക്ക് ൽ നിന്ന് ഉത്ഭവം.
[തിരുത്തുക] അവലംബം
- അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
[തിരുത്തുക] ചിത്രശാല
- അമ്പഴത്തിന്റെ ചിത്രങ്ങൾ