അരണമരം
| അരണമരം | |
|---|---|
| അരണമരത്തിന്റെ ഇലകൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Magnoliids |
| നിര: | Magnoliales |
| കുടുംബം: | Annonaceae |
| ജനുസ്സ്: | Polyalthia |
| വർഗ്ഗം: | P. longifolia |
| ശാസ്ത്രീയ നാമം | |
| Polyalthia longifolia Sonn. |
|
ഇന്ത്യൻ വംശജനായ നിത്യഹരിതവൃക്ഷമാണ് അരണമരം. (ശാസ്ത്രീയനാമം: Polyalthia longifolia) ശബ്ദമലിനീകരണത്തെ അകറ്റാനായാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഒട്ടും മുറിച്ച് നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. വളയുന്നതും ബലമുള്ളതുമായ തടിയാണ് അരണമരത്തിന്റേത്. ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്. [1]
ഉള്ളടക്കം |
വിതരണം [തിരുത്തുക]
ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു.
ഇലകൾ [തിരുത്തുക]
ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകൾക്ക്. kite swallowtails പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ് വളരുന്നത്.
പൂക്കൾ [തിരുത്തുക]
നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.
കായകൾ [തിരുത്തുക]
10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്. അവ തന്നെയാണ് വിത്തുവിതരണം നടത്തുന്നതും.
ഔഷധഗുണങ്ങൾ [തിരുത്തുക]
പനി, ത്വക് രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. [2]. വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും[3] ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.[4]
ചിത്രശാല [തിരുത്തുക]
-
പഴശ്ശി ഉദ്യാനത്തിൽ നിരകളായി നില്ലക്കുന്ന അരണമരങ്ങൾ
അവലംബം [തിരുത്തുക]
- ↑ http://greencleanguide.com/2012/05/12/economic-importance-of-polyalthia-longifolia/
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=16&key=18
- ↑ http://www.globinmed.com/index.php?option=com_content&view=article&id=83458:polyalthia-longifolia&catid=718:p&Itemid=150
- ↑ http://www.stuartxchange.org/IndianTree.html