താന്നി
| താന്നി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Combretaceae |
| ജനുസ്സ്: | Terminalia |
| വർഗ്ഗം: | T. bellirica |
| ശാസ്ത്രീയ നാമം | |
| Terminalia bellirica (Gaertn.) Roxb. |
|
ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു്. വളരെ ഉയരം വരെ ശാഖകളില്ലാതെ വളർന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. പൂക്കൾ ചെറുതും ഇളം പച്ച നിറമുള്ളതും ചീത്ത മണത്തോടു കൂടിയതുമാണു്. ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്.
വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
സംസ്കൃതത്തിൽ വിഭീതകി എന്നും ഇംഗ്ലീഷിൽ ബഹരെ ട്രീ എന്നും പേരു്.
[തിരുത്തുക] ഔഷധ ഉപയോഗം
ഫലം ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കുന്നു എന്നു് ഡോ. സി.ഐ. ജോളിയുടെ കേരളത്തിലെ ഔഷധ സസ്യങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നു. ദഹനക്കുറവിനും വയറിളക്കത്തിനും ഫലം ഉപ്യോഗിക്കുന്നുവെന്നു് എസ്. കെ. ജെയിനിന്റെ മെഡിസിനൽ പ്ലാന്റ്സ് എന്ന പുസ്തകത്റ്ത്തിലും കാണുന്നു.ചുമ, ശാസംമുട്ട് , എക്കിൾ എന്നിവയ്ക്കു നല്ലതാണു്. കണ്ണീനും മുടി വളരുവാനും നല്ലതാണു്. പൂവു് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണു്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്കു് വിപരീത ഫലമാണു്.
ത്രിഫലയിലെ ഒരു ഘടകമാണു്.
[തിരുത്തുക] അവലംബം
- കേരളത്തിലെ ഔഷധ സസ്യങ്ങൾ - ഡോ. സി.ഐ.ജോളി, കറന്റ് ബുക്സ്
- Medicinal Plants- S.K.Jain, National Book Trust, India