ഒതളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒതളം
ഇലയും പൂവും കായും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Cerbera
വർഗ്ഗം: C. odollam
ശാസ്ത്രീയ നാമം
Cerbera odollam

അപ്പോസൈനേസി സസ്യകുടുംബത്തിൽ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരു വൃക്ഷം. ശാസ്ത്രനാമം സെർബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയ തീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധാരണ കണ്ടുവരുന്നു.[1]

ഒതളത്തിന്റെ പൂവ്

ഒതള (ഉതള) തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ഇലയും പാലുപോലുള്ള കറയും ശർദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ നിന്നും സെറിബെറിൻ (cereberin), ഒഡോളിൻ (odollin) തുടങ്ങിയ പദാർഥങ്ങൾ വേർതിർച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം.[2] മഞ്ഞ അരളിയിൽ ധാരാളമുള്ള തെവറ്റിൻ (thevetin) എന്ന വിഷവസ്തു ഒതളങ്ങയിലും ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലിനോലിയിക് അംളം (16.4%), പാൽമിറ്റിക് അംളം (30%) എന്നിവയും ഒതളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കായ് തിന്നുമ്പോൾ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോൾ മരണവും സംഭവിക്കാറുണ്ട്. മീൻ പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് വെള്ളത്തിൽ ഒതളങ്ങാ പോലെ എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്.[3]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഒതളം&oldid=1208643" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ