പൂവരശ്ശ്
| പൂവരശ്ശ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malvales |
| കുടുംബം: | Malvaceae |
| ജനുസ്സ്: | Thespesia |
| വർഗ്ഗം: | T. populnea |
| ശാസ്ത്രീയ നാമം | |
| Thespesia populnea (L.) Sol. ex Corrêa[1] |
|
| പര്യായങ്ങൾ | |
|
Hibiscus bacciferus J.G. Forster Hibiscus populneoides Roxb. Hibiscus populneus L. Malvaviscus populneus (L.) Gaertn. Thespesia macrophylla Blume |
|
കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രനാമം: Thespesia Populnea). ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പിൽവരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു. പോർഷ്യാ ട്രീ, അംബ്രലാ ട്രീ എന്നിവയാണ് ഇതിന്റെ ഇംഗ്ലീഷ് നാമങ്ങൾ. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്[2].
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :സമശീതോഷ്ണം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
തൊലി, ഇല, പൂവ്, വിത്ത് [3]
ഔഷധ ഉപയോഗം [തിരുത്തുക]
ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഉപയോഗിക്കുന്നു. [4] മഞ്ഞ നിറത്തിലുള്ള 4 ഓ 5ഓ ഇലകൾ 1 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും [5]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Thespesia populnea (L.) Sol. ex Corrêa". Germplasm Resources Information Network. United States Department of Agriculture. 2009-05-05. ശേഖരിച്ചത് 2009-11-17.
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1643
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ കേരളത്തിലെ ഔഷധ സസ്യങ്ങൽ , ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിട്ട്യൂട്ട്`
- ↑ http://medicinplants.blogspot.com/2010_01_01_archive.html