കണിക്കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക. കൊന്ന (വിവക്ഷകൾ)
കണിക്കൊന്ന
C. fistula flowers
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Rosopsida
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Caesalpinioideae
Tribe: Cassieae
ജനുസ്സ്: Cassia
വർഗ്ഗം: C. fistula
ശാസ്ത്രീയ നാമം
Cassia fistula
L.
Synonyms

Bactyrilobium fistula Willd.
Cassia bonplandiana DC.
Cassia excelsa Kunth
Cassia fistuloides Collad.
Cassia rhombifolia Roxb.
Cathartocarpus excelsus G.Don
Cathartocarpus fistula Pers.
Cathartocarpus fistuloides (Collad.) G.Don
Cathartocarpus rhombifolius G.Don)

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന; ഇംഗ്ലീഷ്:Indian Laburnum. [1]. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ് . വസന്ത കാലത്ത് തളിർക്കുന്ന സ്വർണാഭമായ പൂക്കളാണ് ഈ ചെറുവൃക്ഷത്തിന്റെ പ്രത്യേകത. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. മലയാളികളുടെ നാടായ ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കൾ തന്നെ. തായ്ലൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്[2].

ഉള്ളടക്കം

[തിരുത്തുക] ഇതരഭാഷാ സംജ്ഞകൾ

Cassia fistula MHNT.BOT.2007.26.54.jpg

സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം [3]എന്നൊക്കെയാണ്‌ പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്‌. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ്‌ കണിക്കൊന്ന എന്ന പേര്‌.

[തിരുത്തുക] വിതരണം

ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണ‍ൽ‌വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.

[തിരുത്തുക] വിവരണം

കൊന്ന മരം

12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്‌. 22-50 സെം.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.

കണിക്കൊന്നയുടെ കായ്കൾ

പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ[അവലംബം ആവശ്യമാണ്] കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ്‌ പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും.

[തിരുത്തുക] രാസഘടകങ്ങൾ

1,8-ഡൈഹൈഡ്രോക്സി -30 കാർബോക്സിൽ - ആന്ത്രാക്വിനോൺ ആണ്‌ ഇതിൽ നിന്ന് വേർതിരിച്ചിട്ടുള്ള പ്രധാനഘടകം. വേരിലും തൊലിയിലും ടാനിനും അടങ്ങിയിട്ടുണ്ട്. ഫലത്തിന്റെ മജ്ജയിൽ മ്യൂസിലേജ് പെക്റ്റിൻ എന്നിവയും ഉണ്ട്.

[തിരുത്തുക] ഉപയോഗങ്ങൾ

[തിരുത്തുക] ഔഷധഗുണം

റെയിൻബോ ഷവർ ട്രീ (Cassia x nealiae)എന്നു ഉപവർഗ്ഗം
റെയിൻബോ ഷവർ ട്രീ (Cassia x javanica )എന്നു ഉപവർഗ്ഗം

കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.
മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു [4] ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌.

[തിരുത്തുക] അലങ്കാരം

കൊന്നപ്പൂക്കൾ

അലങ്കാരച്ചെടിയായും തണൽ‌വൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു.

[തിരുത്തുക] പ്രത്യേകതകൾ

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.

[തിരുത്തുക] അവലംബം

  1. http://www.flowersofindia.net/catalog/slides/Golden%20Shower%20Tree.html
  2. "The National Symbols of Thailand" (ഇംഗ്ലീഷ് ഭാഷയിൽ) (പി.ഡി.എഫ്.). തായ്ലൻഡ് ഭരണകൂടം. http://www.identity.opm.go.th/identity/doc/nis00837.PDF, ശേഖരിച്ചത്: 12 ഏപ്രിൽ 2010. 
  3. http://ayurvedicmedicinalplants.com/plants/205.html
  4. Medicinal Plants- SK Jain, National Book Trust, India


[തിരുത്തുക] ചിത്രശാല‍

"http://ml.wikipedia.org/w/index.php?title=കണിക്കൊന്ന&oldid=1282494" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ