കാഞ്ഞിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Strychnine tree
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Gentianales
കുടുംബം: Loganiaceae
ജനുസ്സ്: Strychnos
വർഗ്ഗം: S. nux-vomica
ശാസ്ത്രീയ നാമം
Strychnos nux-vomica
Linnaeus

വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്‌ കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്‌. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്‌[1]. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്‌[2]

അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്.

ഉള്ളടക്കം

[തിരുത്തുക] ശുദ്ധി

കുരു ഏഴ് ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം മാറ്റണം) ഇട്ടുവച്ചതിനു ശേഷം പശുവിൻ പാലിൽ ഇട്ടുവച്ച് നിഴലിൽ ഉണക്കണം. ഇത് പശുവിൻ നെയ് ചേർത്തുപയോഗിച്ചാൽ വിഷദോഷം മാറിക്കിട്ടും.തോട്കളഞ്ഞു് ചെരുതായി നുറുക്കി നെയ്യിൽ വറുത്തും ശുദ്ധി ചെയ്യാം. മോരും കാടിയും ഉപയോഗിച്ചും ശുദ്ധി ചെയ്യാം [3]

[തിരുത്തുക] ഔഷധം

ഹോമിയോപ്പതിയിൽ ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു.

ആമവാത ഹരമാണ്. ത്വക് രോഗങ്ങളെ പ്രത്യേകിച്ച് വൃണങ്ങളെ ഭേദപ്പെടുത്തും.[4]

[തിരുത്തുക] ചൊല്ലുകൾ

  • കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?(കാഞ്ഞിരത്തിന്റെ ഒരു സംസ്കൃതപദമാണ് കാരസ്കരം.)

[തിരുത്തുക] അവലംബം

  1. http://ayurvedicmedicinalplants.com/plants/1138.html
  2. ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 52 മുതൽ 55 വരെ.
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

  1. കാഞ്ഞിരത്തെക്കുറിച്ച്
  2. http://www.botanical.com/botanical/mgmh/n/nuxvom08.html
"http://ml.wikipedia.org/w/index.php?title=കാഞ്ഞിരം&oldid=1304364" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ