കാറ്റാടി മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റാടി മരം
Casuarina equisetifolia fruits.jpg
കാറ്റാടിമരത്തിന്റെ ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fagales
കുടുംബം: Casuarinaceae
ജനുസ്സ്: Casuarina
വർഗ്ഗം: C. equisetifolia
ശാസ്ത്രീയ നാമം
Casuarina equisetifolia
L.
Subspecies

C. e. subsp. equisetifolia
C. e. subsp. incana

കാറ്റാടി മരം എന്ന മരം ഒരു വിദേശിയാണ്. ഓസ്ട്രേലിയയാണ്.ഇതിന്റെ ജന്മദേശം. ഇലകളില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. പക്ഷേ പ്രകാശസംശ്ലേഷണം നടത്താൻ ഇതിനു കഴിയും. ഇലകളുടെ പണി ചെയ്യുന്ന പച്ചനിറത്തിലുള്ള ചരടുപോലുള്ള ഉപശാഖകൾ ഇവയ്ക്കുണ്ട് കാറ്റിന്റെ ചലനത്തിനൊത്ത് ഇളകിയാടുന്നതിലാൽ കാറ്റാടി മരം എന്നും കാറ്റിൽ ചൂളം വിളിയുടെ ശബ്ദം ഉണ്ടാക്കുന്നതിനാൽ ചൂളമരമെന്നും ഇതിനു പേര് വന്നു. ഇതു കൂടാതെ ചവാക്ക് എന്നും പേരുണ്ട്. [1]

അമ്പത് മീറ്ററിലധികം പൊക്കം വയ്ക്കുന്ന ഈ മരങ്ങൾ വേഗം വളരുന്നവയാണ്. സൂര്യപ്രകാശം ഇതിനാവശ്യമുള്ളതിലാൽ നേരെ മുകളിലേക്കാണ് വളരുക. ഏതുകാലാവസ്ഥയിലും ഇതിനു വളരാം. വർഷത്തിൽ 2 തവണ ഇതു പൂക്കും. ഫെബ്രുവരിയിലും സെപ്തംബറിലും ആണ് ഇത്. പൂക്കുലകൾ ചെണ്ട് പോലെനിൽക്കുന്നു. കായ ചിറകുള്ളതും ഉരുണ്ട് അൽപ്പം നീണ്ടതുമാണ്. കാറ്റിലൂടെയും വെള്ളത്തിലൂടെയും വിത്തുവിതരണം ധാരാളമായി നടക്കാറുണ്ട്. പക്ഷേ ചിലതുമാത്രമേ കിളിർക്കുകയിള്ളു. തടി ഉറപ്പുണ്ടെങ്കിലും പൊട്ടാൻ സാധ്യതയുണ്ട്. എങ്കിലും പാലം നിർമാണത്തിനും തൂൺ നിർമാണത്തിനും ഉപയോഗിക്കാം കാഷ്വെയറൈനേസി കുടുംബത്തിൽപ്പെട്ട കാറ്റാടിമരത്തിന്റെ ശാസ്ത്രീയനാമം കാഷ്വറൈനെ ഇക്വിസെറ്റി ഫോളിയ ലിൻ എന്നാണ്. ഈ മരത്തിന്റെ ഉപശാഖകൾ ഓസ്ട്രേലിയയിലെ കാഷ്വറിയസ് പക്ഷിയുടെ തൂവൽ പോലെയാണ് അതിനാലാണ് ആ പേര് ലഭിച്ചത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cox, P., & Freeland, J. 1969. Rude timber buildings in Australia. Thames and Hudson. ISBN 0500340358 page 18. Cox states that the name 'she-oak' is derived from Native America sheac - beefwood.
  2. Steane, Dorothy A.; Wilson, Karen L.; Hill, Robert S. (2003). (fulltext) "Using matK sequence data to unravel the phylogeny of Casuarinaceae". Molecular Phylogenetics and Evolution 28: 47–59. ശേഖരിച്ചത് 12 November 2010. 


"http://ml.wikipedia.org/w/index.php?title=കാറ്റാടി_മരം&oldid=1843955" എന്ന താളിൽനിന്നു ശേഖരിച്ചത്