വെൺതേക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെൺതേക്ക് | |
|---|---|
| Lagerstroemia Microcarpa | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Lythraceae |
| ജനുസ്സ്: | Lagerstroemia |
| വർഗ്ഗം: | L. microcarpa |
| ശാസ്ത്രീയ നാമം | |
| Lagerstroemia microcarpa Hance |
|
Lythraceae കുടുംബത്തിൽപ്പെട്ട ഒരു മരമാണ് വെൺതേക്ക് (ശാസ്ത്രീയനാമം: Lagerstroemia microcarpa). വെണ്ടേക്ക് എന്നും പറയും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്. തടിക്ക് ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട് ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്,.