കശുമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കശുമാവ്
Cashew Brazil fruit 1.jpg
കശുമാങ്ങയും കശുവണ്ടിയും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Sapindales
കുടുംബം: Anacardiaceae
ജനുസ്സ്: Anacardium
വർഗ്ഗം: A. occidentale
ശാസ്ത്രീയ നാമം
Anacardium occidentale
L.
പര്യായങ്ങൾ
കശുവണ്ടി പരിപ്പ്.

കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം[1] കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. [2]പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു.

സവിശേഷതകൾ[തിരുത്തുക]

Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ [3]. ഇത് ഭാരതത്തിന്‌ പുറമേ ], വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു[4].

ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്‌. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്‌[4].

വിത്തുകൾ നട്ടാണ് പ്രധാനമായും തൈകൾ ഉൽ‍പാദിപ്പിക്കുന്നത്.വ്യാവസായിക അടിസ്ഥനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മുലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫല ലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ പൊള്ളലുണ്ടാക്കും.

ഉപയോഗങ്ങൾ[തിരുത്തുക]

കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.

അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.

ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.

കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.

പറങ്കിപ്പഴം

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :മധുരം [5]

കശുമാവിന്റെ തടി

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

മരപ്പട്ട, ഫലം, കറ[5]

ഔഷധ ഗുണം[തിരുത്തുക]

പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.[6]

കശുവണ്ടി[തിരുത്തുക]

കപ്പലണ്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കപ്പലണ്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കപ്പലണ്ടി (വിവക്ഷകൾ)

കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .[അവലംബം ആവശ്യമാണ്] കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌..

പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്ത് ആയതു കൊണ്ട് പറങ്ങിയണ്ടി, കശുവണ്ടി എന്നറിയപ്പെടുന്ന കാഷു നട്ട് - കപ്പലണ്ടി എന്ന് പറയപ്പെടുന്നു. ഇതുണ്ടാകുന്ന വൃക്ഷത്തെ പറങ്കി മരം അല്ലെങ്കിൽ പറങ്കി മാവ്, കശുമാവ്, കപ്പല് മാവ് എന്നും പറയപ്പെടുന്നു. മാത്രമല്ല മണ്ണിനു താഴെ ഉണ്ടാകുന്ന കടല വർഗത്തിൽ പെട്ട നിലക്കടല കേരളത്തിന്റെ പല ഭാഗങ്ങളിലും കപ്പലണ്ടി എന്നും പറയപ്പെടുന്നു.

കശുമാവിന്റെ തടി[തിരുത്തുക]

ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.daleysfruit.com.au/Nuts/cashew.htm
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
  3. http://ayurvedicmedicinalplants.com/plants/3110.html
  4. 4.0 4.1 http://www.botanical.com/botanical/mgmh/c/casnut29.html
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കശുമാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Anacardium occidentale എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കശുമാവ്&oldid=2103537" എന്ന താളിൽനിന്നു ശേഖരിച്ചത്