ഇലഞ്ഞി
| ഇലഞ്ഞി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Ebenales |
| കുടുംബം: | Sapotaceae |
| ജനുസ്സ്: | Mimosops |
| വർഗ്ഗം: | Mimosops Elengi |
| ശാസ്ത്രീയ നാമം | |
| Mimosops Elengi L. |
|
| പര്യായങ്ങൾ | |
|
കബികി, ബൌള, Spanish cherry
|
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി (Mimosops Elengi [1]) അല്ലെങ്കിൽ എരണി എന്നറിയപ്പെടുന്നത്. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.
ഉള്ളടക്കം |
മറ്റു ഭാഷകളിലെ പേരുകൾ [തിരുത്തുക]
Spanish cherry • Hindi: Maulsari मौलसरी • Urdu: Kirakuli किराकुली • Manipuri: বোকুল লৈ Bokul lei • Tamil: மகிழம்பூ Magizhamboo • Malayalam: Ilanni • Bengali: Bakul • Marathi: Bakuli • Konkani: Omval • Kannada: Ranjal • Gujarati: Barsoli (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
വിവരണം [തിരുത്തുക]
പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ് ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും.
ഔഷധ ഉപയോഗങ്ങൾ [തിരുത്തുക]
ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.[4]. ദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്[5]. ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്രകൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. [6]. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://ayurvedicmedicinalplants.com/plants/1244.html
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധസസ്യങ്ങളൂടെ അത്ഭുതപ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറ്ന്റ് ബുക്സ്
- ↑ http://www.flowersofindia.net/catalog/slides/Maulsari.html
- ↑ http://www.flowersofindia.net/catalog/slides/Maulsari.html
- ↑ http://www.academicjournals.org/AJB/PDF/pdf2007/18Jun/Hazra%20et%20al.pdf