തീറ്റിപ്ലാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തീറ്റിപ്ലാവ് | |
|---|---|
| തീറ്റിപ്ലാവ് | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Rosales |
| കുടുംബം: | മൊറേസി |
| Tribe: | Artocarpeae |
| ജനുസ്സ്: | Artocarpus |
| വർഗ്ഗം: | A. lacucha |
| ശാസ്ത്രീയ നാമം | |
| Artocarpus lacucha Roxb. |
|
ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് തീറ്റിപ്ലാവ് (ശാസ്ത്രീയനാമം: Artocarpus lacucha). ഇംഗ്ലീഷിൽ മങ്കീ ജാക്ക് എന്നു വിളിക്കുന്ന ഈ ഇലപൊഴിയും വൃക്ഷം തായ്ലന്റിലെ വടക്ക്-വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു[1]. ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ തടി കടുപ്പമുള്ളതും തൊലിയിൽ കറയും ഉള്ളതാണ്. ദക്ഷിണേന്ത്യയിൽ വിരളമായ ഈ വൃക്ഷം കഠിനമായ ചൂടിലും വളരുന്നു. തെക്കൻ കേരളത്തിൽ കാണാറുള്ള ഇതിന്റെ ഫലം കാട്ടുമൃഗങ്ങളുടെ ഇഷ്ടഭോജ്യമാണ്. തടി വെള്ളത്തിൽ ഏറെ നാൾ കേടുകൂടാതെ കിടക്കും. ഇതിന്റെ തടി വാറ്റിയെടുക്കുമ്പോൾ കിട്ടുന്ന വസ്തു ഔഷധമായി ഉപയോഗിക്കാറുണ്ട് [2]. അർത്ഥശാസ്ത്രത്തിൽ ഈ മരത്തിനെപ്പറ്റി പറയുന്നുണ്ട് [3]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'തീറ്റിപ്ലാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Artocarpus lacucha എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: