തേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേക്ക്
തേക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: മരം
Division: കഠിന മരം
ക്ലാസ്സ്‌: മാഗ്നൊലിയൊപ്സിഡ
നിര: ലാമിയലെസ്
കുടുംബം: വെർബെനസ്യ
ജനുസ്സ്: ടെക് ടോണ
Species

ടെക്ടോണ ഗ്രാൻഡിസ്
ടെക്ടോണ ഹാമിൽടോണിയാണ
ടെക്ടോണ ഫിലിപ്പെനിസിസ്

ഒരു കഠിനമരമാണ് തേക്ക് . (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] തേക്ക് മൂന്ന് തരത്തിൽ

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
  • ഫിലിപ്പൈൻസ് തേക്ക് - ടെക്ടോണ ഫിലിപ്പെനിസിസ്

[തിരുത്തുക] ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പ്രമാണ സൂചിക

"http://ml.wikipedia.org/w/index.php?title=തേക്ക്&oldid=1310661" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ