ചരക്കൊന്ന
| ചരക്കൊന്ന | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Eudicots |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Caesalpinioideae |
| Tribe: | Caesalpinieae |
| ജനുസ്സ്: | Peltophorum |
| വർഗ്ഗം: | P. pterocarpum |
| ശാസ്ത്രീയ നാമം | |
| Peltophorum pterocarpum (DC.) K. Heyne |
|
| പര്യായങ്ങൾ | |
|
|
വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം മഞ്ഞപ്പൂക്കളോടു കൂടി വേനൽക്കാലത്ത് പൂത്തുനിൽക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് ചരക്കൊന്ന. Copperpod, Golden Flamboyant, Yellow Flamboyant, Yellow Flame Tree, Yellow Poinciana എന്നെല്ലാം അറിയപ്പെടുന്ന ചരക്കൊന്നയുടെ (ശാസ്ത്രീയനാമം: Peltophorum pterocarpum) എന്നാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന ഇതിന്റെ ജന്മദേശം ആൻഡമാൻ നിക്കോബ്ബാർ ദ്വീപുസമൂഹങ്ങളോ ശ്രീലങ്കയോ ആണെന്നു കരുതപ്പെടുന്നു[1].
സവിശേഷതകൾ [തിരുത്തുക]
വളരെ വേഗം വളരുന്ന വൃക്ഷമാണ് ചരക്കൊന്ന. മൂന്നു വർഷം കൊണ്ട് ഒമ്പത് മീറ്റർ വരെ ഉയരം വയ്ക്കും. നാലാം വർഷം തന്നെ പൂത്തു തുടങ്ങും. കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ ഡാമ്മർ തേനീച്ചകൾ (Trigona iridipennis) പൂമ്പൊടിയ്കായി ഈ മരത്തിൽ വരാറുണ്ട്. വിറകായും ഉപയോഗിക്കാവുന്ന ഈ മരത്തിന്റെ തടിയ്ക്ക് ബലവും ഈടും കുറവാണ്. വനവൽക്കരണത്തിനും മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാനും ചരക്കൊന്ന നട്ടുവളർത്താറുണ്ട്. [1]. മരത്തിൽനിന്നും ഊറിവരുന്ന കറ ജാവയിൽ നാട്ടുമരുന്നായി ഉപയോഗിക്കുന്നു [2]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 worldagroforestrycentre.org എന്ന സൈറ്റിൽ നിന്നും.
- ↑ http://www.frim.gov.my/?page_id=7823
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Peltophorum_pterocarpum.htm
- http://www.natureloveyou.sg/Peltophorum%20pterocarpum/Main.html