ചീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീനിമരം
കംബോഡിയയിലെ പുരാതനക്ഷേത്രത്തിൽ വളരുന്ന ചീനിമരം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Cucurbitales
കുടുംബം: Tetramelaceae
ജനുസ്സ്: Tetrameles
വർഗ്ഗം: T. nudiflora
ശാസ്ത്രീയ നാമം
Tetrameles nudiflora
R.Br.
പര്യായങ്ങൾ
  • Anictoclea grahamiana Nimmo Unresolved
  • Tetrameles grahamiana (Nimmo) Wight
  • Tetrameles grahamiana var. ceylanica A. DC.
  • Tetrameles rufinervis Miq.

നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലകൊഴിയും വന്മരമാണ് ചീനി (ശാസ്ത്രീയനാമം: Tetrameles nudiflora). തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ധാരാളമായി കണ്ടുവരുന്നു. ഏഷ്യയിലെങ്ങും ഓസ്ട്രേലിയയിലും ഇതു കാണുന്നുണ്ട്. ചീനിമരം, പെരുമരം, പൊന്തംചീനി, വെള്ളച്ചീനി, വെള്ളപ്പശ എന്നെല്ലാം ഇത്‌ അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്കുന്ന വലിയ മരമാണിത്.

നെടുംപൊയിലിൽ നിൽക്കുന്ന ചീനിമരം
ചീനിയുടെ തടി

വണ്ണം കൂടിയ തായ്ത്തടിയും തൊലിപ്പുറത്തുള്ള വടുക്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. വർഷത്തിൽ രണ്ടുതവണ ചീനി ഇലപൊഴിക്കുന്നു[1]. മഞ്ഞുകാലത്ത് മരം പൂർണ്ണമായും ഇലകൾ കൊഴിക്കുന്നു. ഇലകൾക്ക് 10 മുതൽ 17 സെന്റീമീറ്റർ വരെ നീളവും ഏകദേശം അത്രതന്നെ വീതിയും ഉണ്ടാകും. ആൺപൂവും പെൺപൂവും വെവ്വേറെ മരങ്ങളിലാണുണ്ടാവുന്നത്[2]. പൂവിന് ഇളം മഞ്ഞ നിറമാണ്. ദളങ്ങൾ ഇല്ലാത്തതും കേസരങ്ങൾ ഉള്ളതുമായ പൂക്കൾ നന്നേ ചെറുതാണ്. 5 മീറ്റർ ഉയരം വരെ നല്ല വീതിയുള്ള വപ്രമൂലങ്ങൾ ഉണ്ടാവും. [3] apis dorsata എന്ന തേനീച്ച കൂടുകൂട്ടുന്ന മരങ്ങളിൽ ഒന്ന് ചീനിയാണ്[4]. ഗ്രീഷ്മകാലത്താണ് ഫലം മൂപ്പെത്തുന്നത്.

അവലംബം[തിരുത്തുക]

  1. കേരളത്തിലെ വനവൃക്ഷങ്ങൾ, (ISBN 81-264-1135-X) ആർ. വിനോദ്കുമാർ, ഡി.സി. ബുക്സ്, പേജ്: 86
  2. http://www.britannica.com/EBchecked/topic/589058/Tetrameles-nudiflora
  3. http://www.efloras.org/florataxon.aspx?flora_id=3&taxon_id=200014478
  4. http://www.beesfordevelopment.org/uploads/BfDJ87%20Honey%20Trees005.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചീനി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Tetrameles nudiflora എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ചീനി&oldid=1948935" എന്ന താളിൽനിന്നു ശേഖരിച്ചത്