പ്ലാശ്
| Butea monosperma | |
|---|---|
| In Bangalore, India | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Butea |
| വർഗ്ഗം: | B. monosperma |
| ശാസ്ത്രീയ നാമം | |
| Butea monosperma (Lam.) Taub. |
|
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.[1] കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത്.
ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന“ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്[2]
ഉള്ളടക്കം |
[തിരുത്തുക] അപരനാമങ്ങൾ
സംസ്കൃതത്തിൽ പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ എന്നും ഹിന്ദി, ബംഗാളി എന്നിവയിൽ പലാശ് എന്നും മറാഠിയിൽ പളസ് (पळस) എന്നും തമിഴിൽ മുർക്കമ്പൂ, പലാശം എന്നും തെലുങ്കിൽ പലഡുലു, പലാസമു എന്നിങ്ങനെയുമാണ് പേരുകൾ.
[തിരുത്തുക] വിതരണം
ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ് കൂടുതലും വളരുന്നത്.
[തിരുത്തുക] വിവരണം
10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
[തിരുത്തുക] ഔഷധ ഉപയോഗം
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.[3] യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
[തിരുത്തുക] ജ്യോതിഷത്തിൽ
പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.
[തിരുത്തുക] അവലംബം
- ↑ http://ayurvedicmedicinalplants.com/plants/118.html ശേഖരിച്ച തീയ്യതി 2008 ജൂലൈ 2
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, NationalBook Trust, India